Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

നീതി ആയോഗ് സുസ്ഥിര വികസന സൂചിക; കേരളം വീണ്ടും ഒന്നാമത്

ദാരിദ്ര്യ നിർമ്മാർജനം, വിശപ്പു രഹിത സമൂഹം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടിയെന്ന് മുഖ്യമന്ത്രി

NITI Aayog, Kearala Number 1, Keralam, Sustainable Development Index, Sustainable Development Goal Index, നീതി ആയോഗ്, കേരളം ഒന്നാമത്, കേരളം വീണ്ടും ഒന്നാമത്, സുസ്ഥിര വികസന സൂചിക, സുസ്ഥിര വികസ ലക്ഷ്യ സൂചിക, kerala news, malayalam news, ie malayalam

നീതി ആയോഗിൻ്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം വീണ്ടും ഒന്നാമത്. 2018-ൽ നീതി ആയോഗിൻ്റെ ആദ്യ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ കേരളം തുടർന്നുള്ള വർഷങ്ങളിലും സ്ഥാനം നിലനിർത്തുകയായിരുന്നു.

100ൽ 75 പോയിന്റ് നേടിയാണ് സൂചികയിൽ കേരളം ഒന്നാമതെത്തിയത്. 74 വീതം പോയിന്റ് നേടിയ ഹിമാചൽ പ്രദേശും തമിഴ്നാടും രണ്ടാം സ്ഥാനം പങ്കിട്ടു. 72 പോയിന്റുമായി ആന്ധ്രാ പ്രദേശാണ് മൂന്നാം സ്ഥാനത്ത്.

52 പോയിന്റുമായി ബീഹാറാണ് ഏറ്റവും പിറകിൽ. 56 പോയിന്റുമായി ഝാർഘണ്ഡും 57 പോയിന്റുമായി അസമുമാണ് ബിഹാറിന് തൊട്ടുമുന്നിൽ.

115 വികസന സൂചകങ്ങളെ അടിസ്ഥാനമാക്കി 17 പ്രധാന സാമൂഹ്യ ലക്ഷ്യങ്ങൾ എത്ര മാത്രം കൈവരിച്ചു എന്ന് കണക്കാക്കുന്ന ഈ സൂചികയിൽ 100-ൽ 69 പോയിൻ്റായിരുന്നു കേരളം 2018-ൽ നേടിയത്. എന്നാൽ ഇത്തവണ അത് 75 പോയിൻ്റായി ഉയർത്താൻ നമുക്കു സാധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജനം, വിശപ്പു രഹിത സമൂഹം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടിയെന്നും അദ്ദേഹം അറിയിച്ചു.

“കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നമ്മളുയർത്തിപ്പിടിച്ച വികസന കാഴ്ചപ്പാടുകളും പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും ആണ് ഈ നേട്ടങ്ങൾക്ക് അടിസ്ഥാനമായത്. കൂടുതൽ മികവിലേയ്ക്കുയരാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ് നീതി ആയോഗിൻ്റെ പുതിയ സുസ്ഥിര വികസന സൂചിക നമുക്ക് തരുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

“അതോടൊപ്പം സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി രംഗങ്ങളിലെ വികസനമുന്നേറ്റങ്ങളെ സമഗ്രമായി പഠിച്ച്, അന്താരാഷ്ട്ര സൂചികകൾക്കൊത്ത് കേരളം എവിടെ നിൽക്കുന്നുവെന്ന് മനസിലാക്കാനും ഈ പഠനം സഹായിക്കും,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഇച്ഛാശക്തിയോടെ അവയെല്ലാം മറികടക്കാനും ഒറ്റക്കെട്ടായി നാടിൻ്റെ നന്മയ്ക്കായി അടിയുറച്ച് നിൽക്കാനും കേരള ജനതയ്ക്ക് സാധിച്ചു. സമർപ്പണത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മഹനീയമായ ആ മാതൃകയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്. കുറവുകൾ നികത്തി കൂടുതൽ ആർജ്ജവത്തോടെ ഒരുമിച്ച് ഇനിയും മുന്നോട്ടു പോകാം,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala tops again in niti aayog sustainable development index

Next Story
കോവിഡ്: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾlockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com