Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളിൽ എല്ലാതരം രോഗികൾക്കും കോവിഡ് പരിശോധന

ശസ്ത്രക്രിയയ്ക്ക് എത്തുന്നവരിലും കോവിഡ് പരിശോധന നടത്തും

Coronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം

കൊച്ചി: കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി കേരളം. ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികിത്സ തേടിയാലും കോവിഡ് പരിശോധന നടത്താനാണ് പുതിയ തീരുമാനം. ശസ്ത്രക്രിയയ്ക്ക് എത്തുന്നവരിലും കോവിഡ് പരിശോധന നടത്തും. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്നാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും കണക്കുകൂട്ടൽ.

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളെയാണ് സംസ്ഥാനത്ത് കോവിഡ് ഹോട്ട്‌സ്‌പോട്ട് ആക്കി മാറ്റിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ സമ്പര്‍ക്കം മൂലവും രോഗം പടരാന്‍ സാധ്യത കൂടുതലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.

Read More: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അതേസമയം, ഹോട്ട്‌സ്‌പോട്ടുകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പരിശോധിക്കുന്നതിലൂടെ സമൂഹവ്യാപനമുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സാധിക്കുമെന്നും വിദഗ്ധ സമിതി അറിയിച്ചു. വിദേശത്തു നിന്ന് എത്തുന്ന എല്ലാവരിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവരിലും പരിശോധന നടത്തും. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും അതിര്‍ത്തികള്‍ വഴി കേരളത്തിലേക്കെത്തിയ പലരിലും രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം.

സംസ്ഥാനത്ത് കോവിഡ്-19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാന്‍ഡം പിസിആര്‍ പരിശോധനയ്ക്ക് ഇന്നലെ തുടക്കമായി. പൊതു സമൂഹത്തെ വിവിധ ഗ്രൂപ്പുകള്‍ ആയി തിരിച്ചാണ് പരിശോധന. ആരോഗ്യ പ്രവര്‍ത്തകര്‍, ശ്വാസകോശ രോഗങ്ങളുമായി ചികിത്സ തേടുന്നവർ, ഹോട്സ്പോട്ട് മേഖലകളിലുള്ളവർ, പൊലീസ്, അതിഥി തൊഴിലാളികള്‍, തുടങ്ങിയവരിൽ പരിശോധന നടത്തും. രോഗികളുമായി അടുത്തിടപഴകിയവര്‍ ഉണ്ടെന്നു കണ്ടെത്തിയാൽ അവരേയും പരിശോധനകള്‍ക്ക് വിധേയമാക്കും. ഈ വിഭാഗത്തിൽ ആര്‍ക്കെങ്കിലും രോഗ ബാധ കണ്ടെത്തിയാൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല.

ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചിരിക്കുന്നത്. റാപ്പിഡ് ആന്റിബോഡി പരിശോധനകള്‍ കൂടി തുടങ്ങിയാൽ വളരെ വേഗം സമൂഹ വ്യാപന സാധ്യത കണ്ടെത്താനാകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala to tighten its covid testing in hotspots

Next Story
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com