തിരുവനന്തപുരം: കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂവെന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ തമിഴ്നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.
അതേസമയം, കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. തമിഴ്നാടിന്റെ ഇ പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുളള യാത്രയ്ക്ക് നിയന്ത്രണങ്ങളില്ല.
Read Also: ‘അതിനിപ്പോ ഞാൻ എന്ത് ചെയ്യണം’; ശ്രീനിവാസന്റെ വെളിപ്പെടുത്തലിന് കൂളായി മറുപടി നൽകി മമ്മൂട്ടി
കോയമ്പത്തൂരുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്പോസ്റ്റുകളിലും പരിശോധന നടക്കുന്നു. ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, പൊലീസ് എന്നിവയുൾപ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നടപടി ബാധകമല്ല. ഇ പാസ് (ടിഎൻഇ–പാസ്) തമിഴ്നാട് സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നാണ് ലഭ്യമാകുക.