തിരുവനന്തപുരം: കേരളത്തിൽ പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് ആദ്യമായി മൂന്നക്കം കടന്ന ദിവസമാണ് ഇന്നലെ. സംസ്ഥാനത്തേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ എത്തിയതോടെയാണ് രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതെന്ന് പറയാമെങ്കിലും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആന്റി ബോഡി ടെസ്റ്റിന് ഒരുങ്ങുകയാണ് കേരളം.

കോവിഡ് അവലോകന യോഗത്തിന് ശേഷം ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആന്റി ബോഡി ടെസ്റ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. രോഗലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് ഉപയോഗിക്കുന്നത്.

Also Read: കേരളത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 111 പേർക്ക്; പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവ്

ഐസിഎംആർ വഴി 14000 കിറ്റുകൾ ലഭിച്ചതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഒരാഴ്ച 15000 വരെ ടെസ്റ്റുകൾ നടത്തും. സമൂഹവ്യാപനം ഉണ്ടോയെന്ന് നിരീക്ഷിക്കാൻ കൂടി വേണ്ടിയാണിത്. പരിശോധന ഫലം പോസിറ്റീവായാൽ പിസിആർ ടെസ്റ്റ് നടത്തും.

രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. സാമൂഹിക പ്യാപനം ഉണ്ടായോ എന്നറിയാനുള്ള പരിശോധനക്ക് എച്ച്എൽഎല്ലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് ഹെൽത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെൻസിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവ ഉപയോഗിക്കാൻ തീരുമാനിച്ചത്. പൂനെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകൾക്ക് ഉണ്ട്.

Also Read: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ; ലോകത്ത് 68 ലക്ഷം രോഗബാധിതർ

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലായെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 28 കാരിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 80 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഉറവിടം സംബന്ധിച്ച അന്വേഷണം നടത്തി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവർക്ക് പുറമെ മാവൂർ സ്വദേശിയായ അഞ്ച് വയസുകാരി, കോട്ടൂളി സ്വദേശിയായ 82 കാരൻ എന്നിവരുടെ രോഗ ഉറവിടമാണ് വ്യക്തമല്ലാത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.