സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കും

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബാറുകളും ബിയർ വെെൻ പാർലറുകളും തുറക്കുക

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ബാറുകളും ബിയർ വൈന്‍ പാർലറുകളും ഉടൻ സാധാരണ രീതിയിൽ പ്രവർത്തനം ആരംഭിക്കും. എക്‌സെെസ് വകുപ്പിന്റെ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടിലാണ്.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബാറുകളും ബിയർ വെെൻ പാർലറുകളും തുറക്കുക. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരത്തെ തന്നെ ബാറുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ ബാറുകൾ വഴി മദ്യവിൽപ്പന മാത്രമാണ് നടക്കുന്നത്.

Read Also: ജോസ് പക്ഷം ഇടത്തോട്ട് തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

അതേസമയം, സംസ്ഥാനത്ത് മദ്യവിൽപ്പന സമയത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലറ്റുകൾ വഴിയുള്ള മദ്യവിൽപ്പന സമയവും പുനഃക്രമീകരിച്ചിരുന്നു. രാവിലെ ഒൻപത് മുതൽ വൈകീട്ട്‌ ഏഴ് വരെയാണ് മദ്യവിൽപ്പന. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു.

ബെവ്‌ക്യൂ ആപ് വഴി മദ്യം ഓർഡർ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥ നീക്കിയിരുന്നു. ആപ് വഴി എല്ലാദിവസവും മദ്യം ഓർഡർ ചെയ്യാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഒരു ഔട്ട്‌ലെറ്റിൽ 400 ടോക്കൺ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു. കള്ള് ഷാപ്പുകൾ രാവിലെ എട്ട് മുതൽ വൈകീട്ട്‌ ഏഴ് വരെയാണ് പ്രവർത്തിക്കുന്നത്. അതേസമയം, ബാറുകളിൽ വൈകീട്ട്‌ അഞ്ച് വരെ മാത്രമാണ് മദ്യവിൽപ്പന.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala to open bars soon covid protocol

Next Story
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്, ജേക്കബ് ഏബ്രഹാം സ്ഥാനാർത്ഥി
The moderation of comments is automated and not cleared manually by malayalam.indianexpress.com