തിരുവനന്തപുരം: വരുന്ന​ ഒരാഴ്ച കേരളത്തിൽ ഇടിയോട് കൂടിയുള്ള മഴ ലഭിക്കുമന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് പതിനഞ്ചോടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ നല്ല മഴ ലഭിക്കും. കനത്ത ചൂടിനിടെ മഴ ലഭിക്കുന്നത് ജനങ്ങൾക്ക് ഗുണം ചെയ്യും. നല്ല വേനൽ മഴ ലഭിച്ചാൽ കുടിവെള്ളക്ഷാമം ഒരു പരിധിവരെ കുറയുമെന്നാണ് കണക്ക്കൂട്ടൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ