Valsala Vijayan Onam Lottery Winner: തൃശ്ശൂർ: ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവതിയെ കണ്ടെത്തി. തൃശ്ശൂർ അടാട്ട് വിളക്കുംകാൽ പളളം വത്സലയെന്ന (58) വീട്ടമ്മയ്ക്കാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. ഇന്നലെ മുതൽ കോടിപതിയായ ആളെ തിരയുന്നുണ്ടെങ്കിലും ഇന്നാണ് കണ്ടെത്താനായത്.

തൃശ്ശൂർ ജില്ലയിൽ വിറ്റ TB 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുളള എസ്.എസ്.മണിയൻ എന്ന ലോട്ടറി ഹോൾസെയിൽ കടയിൽനിന്ന് തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിലുളള രവി എന്ന ഏജന്റാണ് ഈ ടിക്കറ്റടങ്ങുന്ന ബുക്ക് വാങ്ങിയത്. എസ്.എസ് മണിയന് ഓണം ബമ്പറടിക്കുന്നത് ആദ്യമല്ല. 2016ലും ബമ്പറടിച്ചത് ഇവിടെനിന്നുമെടുത്ത ടിക്കറ്റിനായിരുന്നു.

Read: ഇതാണാ ഭാഗ്യശാലി! ഓണം ബമ്പർ നറുക്കെടുപ്പ് ഫലങ്ങൾ

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് കോടി, മൂന്നാം സമ്മാനം ഒരു കോടി രൂപ എന്നിങ്ങനെയാണ്.

രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ 10 പേർക്ക് വീതവും മൂന്നാം സമ്മാനമായ ഒരു കോടി രൂപ 20 പേർക്കു വീതവും നാലാം സമ്മാനമായ 5 ലക്ഷം രൂപ 20 പേർക്ക് വീതവും ആണ് ഇത്തവണ ലഭിച്ചത്. 43 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നുവെന്നാണ് കേരള ലോട്ടറി പബ്ലിസിറ്റി ഓഫീസര്‍ അനില്‍ ഭാസ്‌കരന്‍ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞത്.

Read: ഇതാണാ ടിക്കറ്റ്; ഓണം ബമ്പറെടുത്തത് തൃശൂരില്‍ നിന്ന്

കഴിഞ്ഞതവണത്തെ ഓണം ബമ്പര്‍ അടിച്ചത് മലപ്പുറം ജില്ലയിലായിരുന്നു. AJ 44876 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.


(കടപ്പാട്: മനോരമ ന്യൂസ്)

തിരുവോണം ബമ്പർ 2018

ഒന്നാം സമ്മാനം (10 കോടി)- TB 128092 (തൃശ്ശൂർ)

രണ്ടാം സമ്മാനം (ഒരു കോടി)

TA 333827 (എറണാകുളം)
TB 146531(തിരുവനന്തപുരം)
TC 218233 (ഇടുക്കി)
TD 352024 (കോഴിക്കോട്)
TE 464959 (മലപ്പുറം)
TG 435075 (മലപ്പുറം)
TH 216590 (ആലപ്പുഴ)
TJ 288047 (കൊല്ലം)
TK 159622 (കൊല്ലം)
TM 121728 (പാലക്കാട്)

മൂന്നാം സമ്മാനം (ഒരു കോടി)

TA 348567 (പാലക്കാട്)
TA 435493 (മലപ്പുറം)
TB 210582 (കണ്ണൂർ)
TB 219564 (തൃശ്ശൂർ)
TC 146933 (തിരുവനന്തപുരം)
TC 193476 (പാലക്കാട്)
TD 192280 (പാലക്കാട്)
TD 534815 (കോട്ടയം)
TE 255975 (പാലക്കാട്)
TE 395683 (പാലക്കാട്)
TG 378956 (തൃശ്ശൂർ)
TG 436202 (തിരുവനന്തപുരം)
TH 150463 (തിരുവനന്തപുരം)
TH 432152 (തൃശ്ശൂർ)
TJ 343045 (പാലക്കാട്)
TJ 464446 (മലപ്പുറം)
TK 154100 (കോട്ടയം)
TK 236094 (വയനാട്)
TM 149160 (തിരുവനന്തപുരം)
TM 149160 (കാസർഗോഡ്)

നാലാം സമ്മാനം (5 ലക്ഷം)

TA 138065 (ആലപ്പുഴ)
TA 166068 (ഇടുക്കി)
TB 229131 (മലപ്പുറം)
TB 346621 (കോഴിക്കോട്)
TC 445164 (എറണാകുളം)
TC 547041 (തിരുവനന്തപുരം)
TD 124577 (മലപ്പുറം)
TD 366360 (തൃശ്ശൂർ)
TE 105408 (തൃശ്ശൂർ)
TE 338495 (തിരുവനന്തപുരം)
TG 327982 (ഇടുക്കി)
TG 349785 (പാലക്കാട്)
TH 278931 (എറണാകുളം)
TH 322995 (ആലപ്പുഴ)
TJ 441551 (തൃശ്ശൂർ)
TJ 475470 (പാലക്കാട്)
TK 134837 (ഇടുക്കി)
TK 248081 (പത്തനംതിട്ട)
TM 276151(പാലക്കാട്)
TM 389704 (എറണാകുളം)

Check Kerala Thiruvonam Bumper 2018 BR 63 Lottery Result and Winner Full List

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ