Latest News
‘അക്കൗണ്ടിലേക്ക് ഒരു മണിക്കൂറോളം പ്രവേശനം നിഷേധിച്ചു’; ട്വിറ്ററിനെതിരെ രവിശങ്കര്‍ പ്രസാദ്
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കടല്‍പരീക്ഷണത്തിനൊരുങ്ങി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി 1; അറിയാം സവിശേഷതകൾ
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം

കോവിഡ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം: സസ്‌പെൻഷൻ പിൻവലിച്ചു

ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി തുടരും

Trivandrum, തിരുവനന്തപുരം, Theft, മോഷണം, medical college, മെഡിക്കല്‍ കോളേജ്, chain, മാല

തിരുവനന്തപുരം: കോവിഡ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി ആരോഗ്യ വകുപ്പ് പിൻവലിച്ചു. ഡോക്ടറും നഴ്സുമാരുമടക്കം മൂന്ന് ജീവനക്കാർക്കെതിരെയായിരുന്നു സസ്പെന്‍ഷന്‍.സസ്പെന്‍ഷന്‍ പിൻവലിച്ചെങ്കിലും സംഭവത്തിൽ ഗുരുതര പിഴവുണ്ടായെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി തുടരും.

ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ പ്രഖ്യാപിച്ച സമരം തിങ്കളാഴ്ച പിൻവലിച്ചിരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലായിരുന്നു സമരം പിൻവലിക്കാനുള്ള തീരുമാനം.

ഡിഎംഇ യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാർക്കെതിരായ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തിനകം റിപ്പോര്‍ട്ടിൻമേലുള്ള നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

സസ്‌പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ ചൊവ്വാഴ്‌ച മുതൽ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ ഡോക്‌ടർമാർ തീരുമാനിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ രണ്ട് മണിക്കൂർ ഒപി ബഹിഷ്‌കരിക്കുമെന്നും സമരക്കാർ പ്രഖ്യാപിച്ചിരുന്നു.

ഐഎംഎ ഡോക്‌ടർമാരുടെ സംഘടന, വിദഗ്‌ധ സമിതിയല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ (ഐഎംഎ) വീണ്ടും മുഖ്യമന്ത്രി. ഐഎംഎ വിദഗ്‌ധ സമിതിയല്ലെന്നും ഡോക്‌ടർമാരുടെ സംഘടനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐഎംഎ ഡോക്‌ടർമാരുടെ പ്രശ്‌നത്തിൽ ഇടപെടാറുണ്ട്. അഭിപ്രായങ്ങൾ സ്വീകരിക്കാറുമുണ്ട്. അതിനുമപ്പുറം അതൊരു വിദഗ്‌ധ സമിതിയല്ല. കേന്ദ്ര സർക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യമേഖലയ്‌ക്ക് പുഴുവരിച്ചുവെന്ന ഐഎംഎ പ്രസ്‌താവനയ്‌ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala thiruvanathapuram medical college doctors suspension

Next Story
ഐഇ മലയാളം ന്യൂസ് ലെറ്റര്‍ സബ്സ്‌ക്രൈബ് ചെയ്യാംie malayalam, indian express malayalam, ie malayalam news letter, indian express news letter, malayalam news, malayalam news aggregator, malayalam news in android, malayalam news in ios, malayalam news in windows 10, latest news app, news inbox, news letter, deep stories, deep stories malayalam, explained, explainde stories malayalam, editorial, op-ed, opinion, malayalam article, malayalam literature, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com