കോട്ടയം: കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ സാങ്കേതിക സർവ്വകലാശാല തീരുമാനം. ഇന്ന് ചേർന്ന എക്സിക്യുട്ടീവ് യോഗം കോളേജിൽ അടുത്ത വർഷം മുതൽ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി.

വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് സർവകലാശാല സമിതി ഉടൻ തീരുമാനത്തിലെത്തും. പത്തേക്കർ വ്യാജഭൂമി കോളേജിന്റെ ആസ്തിയായി കാണിച്ചതായി കോളേജിനെതിരെ പരാതിയുണ്ട്. ഒരേക്കർ ഭൂമിയിലാണ് കോളേജിന്റെ പ്രവർത്തനം. ഒൻപത് ഏക്കർ ഭൂമി കൂടി ഉണ്ടെങ്കിലേ കോളേജ് പ്രവർത്തിക്കാൻ അനുമതി ലഭിക്കൂ.

വിിദ്യാർത്ഥികളും രക്ഷിതാക്കളും വ്യാപകമായി മാനേജ്മെന്റിനെതിരെ പരാതി നൽകിയ സാഹചര്യത്തിലാണ് കോളേജിനെതിരെ കർശന നടപടിയെടുക്കാൻ സർവ്വകലാശാല ധാരണയായത്. സർവ്വകലാശാല സംഘം കോളേജിലെത്തി നടത്തിയ പരിശോധനയിലും വിദ്യാർത്ഥികൾ പരാതി ആവർത്തിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി പരിശോധിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് സർവകലാശാല വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ