Summer Bumper 2019 Lottery Kerala: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് മാർച്ച് 21ന് നടക്കും. ഭാഗ്യക്കുറി വകുപ്പ് ക്രിസ്മസ് ബംപറിന് ശേഷം പുറത്തിറക്കിയിരിക്കുന്ന ബംപർ ലോട്ടറിയാണ് സമ്മർ ബംപർ BR 66. നറുക്കെടുപ്പിന്റെ വിശദമായ ഫലം www.malayalam.indianexpress.com ൽ അറിയാം.

150 രൂപയാണ് ടിക്കറ്റ് വില. നാല് കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കും. രണ്ടാം സമ്മാനം 25 ലക്ഷം രൂപ വീതം അഞ്ച് പേർക്ക് ലഭിക്കുമ്പോൾ മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ വീതം പത്ത് പേർക്കും ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 45 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം 5000 രൂപ വീതം 9900 പേർക്ക് നൽകും.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്രെ 66-ാം ബംപർ ലോട്ടറി നറുക്കെടുപ്പാണ് കേരള സമ്മർ ബംപർ 2019. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. ആയതിനാൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.