ബത്തേരി: ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്‍ ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകനു സസ്‌പെന്‍ഷന്‍. കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി. ഷജില്‍ കുമാറിനെയാണു സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണു വിവരം.

കുട്ടി മരിച്ചതില്‍ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയതോടെ സ്‌കൂള്‍ പരിസരം സംഘര്‍ഷഭരിതമായി. ഒരു സംഘം ആളുകള്‍ സ്‌കൂളിലെ സ്റ്റാഫ് റൂമിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി. സ്‌കൂളിലെത്തിയ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ നാട്ടുകാര്‍ തടഞ്ഞു. ബത്തേരി പോലീസ് സ്ഥലത്തെത്തിയാണ് ആളുകളെ പിന്തിരിപ്പിച്ചത്.

Shehala Sherin, ഷെഹല ഷെറിന്‍, Girl Died by Snake Bite in School,പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ മരണം, Suspension for teacher, അധ്യാപകനു സസ്‌പെന്‍ഷന്‍, Bathery school girl snake bite, snake, Bathery Sarvajana government high school ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂൾ, IE malayalam, ഐഇ മലയാളം

ജനരോഷം ശക്തമായ പശ്ചാത്തലത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണു അധ്യാപകന്‍ ഷജില്‍ കുമാറിനെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് ക്ലാസ്  അധ്യാപിക ആവശ്യപ്പെട്ടപ്പോൾ രക്ഷിതാവ് എത്തിയിട്ടു കൊണ്ടുപോയാൽ മതിയെന്നു ഷജില്‍ കുമാർ വാശി പിടിച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, എ.ഡി.എം,. ഡി.എം.ഒ. എന്നിവരോട് ആവശ്യപ്പെട്ടതായി കലക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക.

പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. സ്‌കൂളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കുട്ടിയെ പാമ്പ് കടിച്ച ക്ലാസ് മുറി അടച്ചിട്ടു. പാമ്പിനെ പിടികൂടി മാളങ്ങള്‍ അടച്ചശേഷം ഇവിടെ ക്ലാസ് പുനരാരംഭിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണക്കര പറഞ്ഞു. പാമ്പുകടിയേറ്റു കുട്ടി മരിച്ച പശ്ചാത്തലത്തില്‍ സ്‌കൂളും പരിസരവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ വയനാട് ജില്ലയിലെ എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്‍കി.

Shehala Sherin, ഷെഹല ഷെറിന്‍, Girl Died by Snake Bite in School,പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ മരണം, Suspends teacher, അധ്യാപകനു സസ്‌പെന്‍ഷന്‍, Bathery school girl snake bite, snake, Bathery Sarvajana government high school ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂൾ, IE malayalam, ഐഇ മലയാളം

ക്ലാസ് മുറികളിലും സ്‌കൂള്‍ പരിസരങ്ങളിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു ബത്തേരി നഗരസഭ സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബത്തേരി നഗരസഭ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബു പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നു ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു. പാമ്പ് കടിച്ചതാണെന്നു കുട്ടികള്‍ തന്നെ പറയുകയും ശരീരത്തില്‍ നീലനിറം കാണുകയും ചെയ്തിട്ടും അധ്യാപകര്‍ തക്കതായ നടപടി സ്വീകരിച്ചില്ലെന്നതു ഗൗരവകരമാണെന്നും എം.എല്‍.എ. പറഞ്ഞു. കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ബത്തേരിയില്‍ പ്രകടനം നടത്തി.

Shehala Sherin, ഷെഹല ഷെറിന്‍, Girl Died by Snake Bite in School,പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ മരണം, Suspension for teacher, അധ്യാപകനു സസ്‌പെന്‍ഷന്‍, Bathery school girl snake bite, snake, Bathery Sarvajana government high school ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂൾ, IE malayalam, ഐഇ മലയാളം

ബത്തേരി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്ന ആയിഷയുടെയും മകള്‍ ഷഹ്ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ട് മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്ലയെ കടിച്ചത്.

തനിക്ക് പാമ്പ് കടിയേറ്റതാകാമെന്ന് കുട്ടി പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ അനാസ്ഥ കാണിച്ചതായി സഹപാഠികള്‍ ആരോപിച്ചു. ആണി തട്ടിയതാണ്, ബഞ്ച് തട്ടിയാണ് എന്നൊക്കെയാണ് അധ്യാപകര്‍ പറഞ്ഞതെന്ന് ഷഹലയുടെ സഹപാഠികള്‍ ആരോപിച്ചു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മുക്കാല്‍ മണിക്കൂറോളം വൈകി. ക്ലാസ് മുറികള്‍ വേണ്ട രീതിയില്‍ പരിപാലിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി രക്ഷിതാക്കള്‍ ആരോപിച്ചു.

Shehala Sherin, ഷെഹല ഷെറിന്‍, Girl Died by Snake Bite in School,പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ മരണം, Suspends teacher, അധ്യാപകനു സസ്‌പെന്‍ഷന്‍, Bathery school girl snake bite, snake, Bathery Sarvajana government high school ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂൾ, IE malayalam, ഐഇ മലയാളം

അതേസമയം, ആരോപണങ്ങള്‍ സ്‌കൂൾ അധികൃതര്‍ നിഷേധിച്ചു. തക്കസമയത്ത് രക്ഷിതാക്കളെ വിവരമറിയിച്ചിരുന്നു. തങ്ങള്‍ എത്തിയിട്ട് ആശുപത്രിയിലെത്തിക്കാമെന്നാണ് രക്ഷിതാവ് അറിയിച്ചതെന്നും അധ്യാപകര്‍ പറഞ്ഞു. സിമെന്റ് തറയിലെ പൊത്തില്‍ കുടുങ്ങിയ കുട്ടിയുടെ കാലില്‍നിന്ന് ചോര കിനിയുന്നതായാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഈ വിവരം വിദ്യാര്‍ഥികള്‍ അധ്യാപകനെ അറിയിച്ചു.

വെളളം ഉപയോഗിച്ച് കാല്  കഴുകിയെങ്കിലും കുട്ടിയ്ക്കു ബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായതോടെ വേഗം രക്ഷിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാവ് എത്തിയ ശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടിയുടെ ദേഹത്ത് നീലനിറം പടരാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും കുട്ടിയുടെ രക്ഷിതാവ് വരുന്നതു വരെ സ്‌കൂള്‍ അധികൃതര്‍ കാത്തിരുന്നത് ഗുരുതര വീഴ്ചയാണെന്നു രക്ഷിതാക്കളും വിദ്യാര്‍ഥികളും ചൂണ്ടിക്കാട്ടുന്നു. അധ്യാപകര്‍ക്ക് കാറുകളുണ്ടായിട്ടുപോലും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

കുട്ടിയുടെ കാലില്‍ മുറിവ് പറ്റിയെന്ന വിവരമാണ് അധ്യാപകര്‍ രക്ഷിതാവിനു നല്‍കിയത്. സാധാരണ മുറിവാണെന്ന ധാരണയിലായിരിക്കാം രക്ഷിതാവ്, തങ്ങള്‍ എത്തിയിട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ടാവുകയെന്നു മറ്റ് രക്ഷിതാക്കള്‍ പറഞ്ഞു. ക്ലാസ് മുറിയില്‍ മാളങ്ങളുള്ള കാര്യവും കുട്ടിയുടെ ശരീരത്തില്‍ നീല നിറം പരക്കുകയും ചെയ്തത് അധ്യാപകര്‍ക്ക് മനസിലായിട്ടും രക്ഷിതാവ് എത്തുന്നതുവരെ കുട്ടിയെ സ്‌കൂളില്‍ തന്നെ ഇരുത്തിയതാണ് മരണത്തിന് കാരണമായതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

Shehala Sherin, ഷെഹല ഷെറിന്‍, Girl Died by Snake Bite in School,പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ മരണം, Suspends teacher, അധ്യാപകനു സസ്‌പെന്‍ഷന്‍, Bathery school girl snake bite, snake, Bathery Sarvajana government high school ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂൾ, IE malayalam, ഐഇ മലയാളം

രക്ഷിതാവ് എത്തിയതിനു ശേഷം കുട്ടിയെ ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴി കുട്ടിയുടെ സ്ഥിതി വഷളായി. തുടര്‍ന്ന് ദേശീയപാതയ്ക്കരികിലുള്ള വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അവിടെ വച്ചാണ് കുട്ടി മരിച്ചത്.

കുട്ടിമരിച്ച സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നു ബത്തേരി എസ്.ഐ. പറഞ്ഞു. പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും എസ്.ഐ. പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.