Kerala Sthree Sakthi SS-228 Lottery: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-22 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. തൃശൂർ ജില്ലയിൽ വിറ്റ SS 837070 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയത് കോട്ടയം ജില്ലയിൽ വിറ്റ SV 747925 എന്ന ടിക്കറ്റ് നമ്പരാണ്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് മണി മുതൽ ഫലം ലൈവായി. നാല് മണിമുതൽ ഭാഗ്യക്കുറിയുടെ ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി.
ടിക്കറ്റ് വില 40 രൂപയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.
Read More: ഭാഗ്യം കടാക്ഷിക്കുമെന്ന് കരുതിയിരുന്നില്ല, ഫലമറിഞ്ഞത് വൈകി; തിരുവോണ ബംപര്‍ വിജയി പറയുന്നു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം സെപ്റ്റംബർ 20ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒന്നാം സമ്മാനം TB 17396 എന്ന ടിക്കറ്റിന്. ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റത്. കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തു എന്ന 24കാരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക. കൊച്ചി കടവന്ത്ര എളംകുളം ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനാണ് അനന്തു.
കടവന്ത്രയില്‍ തട്ടടിച്ച് ലോട്ടറി വില്‍പന നടത്തുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അളഗര്‍ സ്വാമി ടിക്കറ്റെടുത്തത്. എറണാകുളം കടവന്ത്രയിലാണ് അളഗസ്വാമി ലോട്ടറി വിൽപ്പന നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.