Latest News

Kerala Sthree Sakthi SS-222 Lottery Result: സ്ത്രീ ശക്തി SS-222 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ

Kerala Lottery Sthree Sakthi SS-222 Result: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്

kerala lottery, Sthree Sakthi SS-198 Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി SS-198, Sthree Sakthi Result, കേരള , കേരള ഭാഗ്യക്കുറി, Sthree Sakthi Lottery Result, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS-198 Lottery, Sthree Sakthi Lottery Today, Sthree Sakthi SS-198 Lottery Result Today, Sthree Sakthi Result Live, Kerala Lottery, Kerala Lottery Result, Kerala Lottery Live Today, Kerala Lottery Result Today, Kerala Lottery News, Kerala,സ്ത്രീ ശക്തി , ഐഇ മലയാളം

Kerala Sthree Sakthi SS-222 Lottery: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-222 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ SW 587042 എന്ന നമ്പരിലുള്ള ടിക്കറ്റ് സ്വന്തമാക്കി. പത്ത് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ (ST 424478) ടിക്കറ്റും സ്വന്തമാക്കി. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Read More: കൊറോണകാലത്ത് ഭാഗ്യം ലോട്ടറിയായി തേടിയെത്തിയപ്പോൾ

ഒരാഴ്ച മുൻപാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ BR 74ന്റെ നറുക്കെടുപ്പ് നടന്നത്. വെള്ളൂർകുന്നം ജയം ബ്രദേഴ്സ് ലോട്ടറി മൊത്ത വ്യാപാര ഏജൻസിയിൽ നിന്നും പെരുമ്പാവൂരിൽ എത്തിച്ചു വിറ്റ എംഡി 240331 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടിരൂപ അടിച്ചിരിക്കുന്നത്. കോടനാട് കുറിച്ചിലക്കോട് കീഴക്കാപ്പുറത്തുകുടി സ്വദേശി റെജിൻ രവിയാണ് ഈ ടിക്കറ്റ് സ്വന്തമാക്കിയിരുന്നത്.

മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം എട്ട് പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും. അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.

Web Title: Kerala sthree sakthi ss 222 lottery result

Next Story
Kerala Rains Floods Weather: മഴയുടെ ശക്തി കുറയുന്നു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്Kerala weather, കാലാവസ്ഥ, Kerala weather report, 2020 july 08, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X