Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

Kerala Sthree Sakthi SS-217 Lottery Result Today: സ്ത്രീ ശക്തി SS-217 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം എറണാകുളം ജില്ലയിലെ വിറ്റ ടിക്കറ്റിന്

Kerala Lottery Sthree Sakthi SS-217 Result: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്

kerala lottery, Sthree Sakthi SS-198 Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി SS-198, Sthree Sakthi Result, കേരള , കേരള ഭാഗ്യക്കുറി, Sthree Sakthi Lottery Result, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS-198 Lottery, Sthree Sakthi Lottery Today, Sthree Sakthi SS-198 Lottery Result Today, Sthree Sakthi Result Live, Kerala Lottery, Kerala Lottery Result, Kerala Lottery Live Today, Kerala Lottery Result Today, Kerala Lottery News, Kerala,സ്ത്രീ ശക്തി , ഐഇ മലയാളം

Kerala Sthree Sakthi SS-217 Lottery: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-217 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ജൂലൈ ഏഴാം തിയതി നറുക്കെടുക്കേണ്ടിയിരുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പ് പത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഒന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ SL 322513 എന്ന നമ്പരിന്. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ SL 409252 നമ്പരും സ്വന്തമാക്കി. ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ പൂർണ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Read More: Win Win W-572 Lottery Result: വിൻ വിൻ W-572 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിന്

ജൂലൈ ആറിന് നടക്കേണ്ടിരുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെ നടന്നു. ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ WE 164143 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ WL 376238 എന്ന ടിക്കറ്റ് നമ്പരിനാണ്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം, രണ്ടാം സമ്മാനം 5 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണായതിനാൽ സ്ഥിരം നറുക്കെടുപ്പ് വേദിയായ ഗോർക്കി ഭവനിൽ നിന്ന് മാറ്റി നഗരപരിധിക്ക് പുറത്തുള്ള ആറ്റിങ്ങൽ ഗവ: ബിഎച്ച്എസിലാണ് നറുക്കെടുപ്പുകൾ നടക്കുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala sthree sakthi ss 217 lottery result today

Next Story
സ്വർണക്കടത്തിൽ എൻഐഎ കേസെടുത്തു; മുഖ്യകണ്ണി സന്ദീപ് തന്നെയെന്ന് കസ്റ്റംസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com