scorecardresearch
Latest News

കേരള ശാസ്ത്ര പുരസ്‌കാരം ഡോ. എംഎസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും

ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് ഇരുവരെയും രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്

erala state science award 2021, kerala science award 2021, MS Swaminathan, Professor MS Swaminathan, MS Swaminathan kerala state science award 2021, Professor Thanu Padmanabhan, Thanu Padmanabhan kerala state science award 2021, indian express malayalam, ie malayalam

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള ശാസ്ത്ര പുരസ്‌കാരം പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവുമായ ഡോ. എംഎസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രൊഫ. താണു പത്മനാഭനും. ശാസ്ത്രപ്രതിഭകള്‍ക്കു സംസ്ഥാനം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണ് കേരള ശാസ്ത്ര പുരസ്‌കാരം.

കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് എം.എസ്. സ്വാമിനാഥനു പുരസ്‌കാരം നല്‍കുന്നത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് താണു പത്മനാഭനെ പുരസ്‌കാര അര്‍ഹനാക്കിയത്.

രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായാണ് നല്‍കുന്നത്.

1925 ല്‍ ജനിച്ച എംഎസ് സ്വാമിനാഥന്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യുണിവേഴ്സ്റ്റി കോളേജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂര്‍ കാര്‍ഷിക കോളേജ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍ പഠനം നടത്തി. 1952 ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പി.എച്ച്.ഡി. കരസ്ഥമാക്കി. ഇന്ത്യന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുത്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തത് സ്വാമിനാഥനെ അന്തര്‍ദ്ദേശീയതലത്തില്‍ പ്രശസ്തനാക്കി.

Also Read: അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

1957 ല്‍ തിരുവനന്തപുരത്ത് ജനിച്ച താണു പത്മനാഭന്‍ തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജില്‍നിന്നു സ്വര്‍ണമെഡലോടെ ബി.എസ്‌സി, എം.എസ്‌സി. ബിരുദങ്ങള്‍ നേടിയത്. മുംബൈയിലെ ഡി.ഐ.എഫ്.ആറില്‍ നിന്ന് പി.എച്ച്.ഡി. കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങള്‍. പൂണെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് അക്കാദമി വിഭാഗം ഡീനായി വിരമിച്ച അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala state science awards 2021 ms swaminathan thanu padmanabhan

Best of Express