തൃശൂർ: കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തുടക്കം കുറിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവം ഇത്തവണ പരിഷ്‌കരിച്ച മാന്വൽ പ്രകാരമാണ് നടക്കുന്നത്. 24 വേദികളാണ് മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

234 ഇനങ്ങളിൽ 8954 വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ മത്സരാർഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന. വിദ്യാർത്ഥികൾക്ക് നഗരത്തിലെ 21 സ്‌കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇന്നു രാവിലെ 8.45ന് കലോത്സവ നഗരിയിൽ കേളികൊട്ടുയരും. 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളിൽ 14 കലാരൂപങ്ങൾ അരങ്ങേറും. പ്രധാന വേദിക്കു മുൻപിൽ 1000 കുട്ടികളുടെ മെഗാ തിരുവാതിര നടക്കും. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ മത്സരങ്ങൾ നടത്തുന്നത്. ഒരിടത്തും പ്ലാസ്റ്റിക് അനുവദിക്കില്ല. പേന മുതൽ മുകളിലേക്ക് എല്ലാം പ്ലാസ്റ്റിക് വിരുദ്ധമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.