തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ഈ വർഷം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ആലപ്പുഴയിൽ നടക്കും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ നടക്കുന്നത്. സെപ്‌റ്റംബറിൽ സ്‌കൂൾതല കലോത്സവങ്ങൾ പൂർത്തിയാക്കും. ഒക്ടോബറിൽ സബ് ജില്ലാ തലത്തിലും നവംബർ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങൾ പൂർത്തിയാക്കും. സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്തും നടക്കും. ശാസ്ത്രോത്സവം നവംബർ ഒമ്പതു മുതൽ 11 വരെയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ