Latest News

തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് മുതൽ

കർണ്ണാടകയിലേക്ക് സർവ്വീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നൽകിയിരുന്നില്ല

kerala rtc, ksrtc, hospital special, bus, services, timing, details, hospital special bus services, hospital special services, hospital special bus, ksrtc hospital special, ksrtc hospital special bus, ksrtc hospital special services, ksrtc hospital special timing, thiruvananthapuram, kollam, ernakulam, kochi, alappuzha, amritha hospital, thiruvananthapuram medical college, alappuzha medical college, vandanam medical college, kollam medical college, parippalli medical college, lakshore, lakeshore hospital, ie malayalam

തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്ന് (ഡിസംബർ ഒന്ന്) പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് നടപടി.

കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവ്വീസുകൾ നിർത്തിവെച്ച ശേഷം കർണ്ണാടകയിലേക്ക് സർവ്വീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നൽകിയിരുന്നില്ല. തുടർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും , ഗതാഗത മന്ത്രി ആന്റണി രാജു ‍ഡിസംബർ ആറിന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചും ബസ് സർവ്വീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിലവിൽ തമിഴ്നാട് ബസ് സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചത്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി തമിഴ്നാട്ടിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നത്.

Also Read: വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; കടുത്ത നടപടിയുമായി സർക്കാർ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala state rtc ksrtc bus services to tamil nadu

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express