scorecardresearch

സംസ്ഥാനത്തെ ആദ്യ എൽഎൻജി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു.

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ നടപടി

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ നടപടി

author-image
WebDesk
New Update
KSRTC, KSRTC City Circular, KSRTC City Circular Service, KSRTC City Circular Bus Service, KSRTC City Circular Bus, KSRTC Circular Service, Thiruvananthapuram, തിരുവനന്തപുരം, Kerala State RTC, Bus, Aanavandi, കെഎസ്ആർടിസി, കെഎസ്ആർടിസി സർക്കുലർ, കെഎസ്ആർടിസി സർക്കുലർ സർവീസ്, കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ്, ആനവണ്ടി, കേരള ആർടിസി, kerala news, malayalam news, news in malayalam, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ആരംഭിച്ച ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻജി ബസ് സർവ്വീസ് ആരംഭിച്ചു. തിങ്കളാഴ്ചയാണ് സർവീസ് ആരംഭിച്ചത്. തിരുവനന്തപുരം - എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് ബസ് സർവീസ്.

Advertisment

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.

Read More: വിരമിച്ച പൊലീസ് നായ്ക്കൾക്കായി ഏഷ്യയിലെ ആദ്യത്തെ അന്ത്യവിശ്രമ കേന്ദ്രം തൃശൂരിൽ

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുകയാണ്. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽഎൻജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment

പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽഎൻ ജി ബസ്സുകൾ മുന്ന് മാസത്തേക്ക് കെഎസ്ആർടിസിക്ക് വിട്ടു തന്നിട്ടുണ്ട് . ഈ മൂന്ന് മാസ കാലയളവിൽ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവർ, മെയിന്റനൻസ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്നും ആന്റണി രാജു അറിയിച്ചു

Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: