കൊച്ചി: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശന തീയ്യതി ജൂൺ 9 വരെ നീട്ടിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇക്കാര്യത്തിൽ സംസ്താന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. സർക്കാരിന്റെ വാദം തള്ളിയാണ് ഡിവിഷൻ ബെഞ്ച് തീരുമാനം എടുത്തിരിക്കുന്നത്.ട

നേരത്തേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്ത് വരാൻ വൈകിയതിനെ തുടർന്നാണ് സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം നീട്ടാൻ സിംഗിൾ ബെഞ്ച് തീരുമാനിച്ചത്. നേരത്തേ സിബിഎസ്ഇ ഫലം വൈകുന്ന സാഹചര്യത്തിൽ സിബിഎസ്ഇ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.

ഇവർക്കനുകൂലമായി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധിയെയാണ് സംസ്ഥാന സർക്കാർ ചോദ്യം ചെയ്തത്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ജൂൺ ആദ്യ വാരമേ പുറപ്പെടുവിക്കൂ. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലായത്. ജൂൺ 9 വരെ അപേക്ഷ സമർപ്പിക്കാൻ സമയം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ