തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മാൻഹോളാണ് മികച്ച ചിത്രം. മാൻഹോൾ സംവിധാനം ചെയ്ത വിധു വിൻസെന്റാണ് മികച്ച സംവിധായിക. കമ്മട്ടിപ്പാടത്തിലൂടെ മികച്ച അഭിനയം കാഴ്ചവച്ച വിനായകനാണ് മികച്ച നടൻ. അനുരാഗ കരിക്കിൻ വെളളത്തിലെ അഭിനയത്തിലൂടെ രജീഷ വിജയൻ മികച്ച നടിക്കുളള അവാർഡ് സ്വന്തമാക്കി. മഹേഷിന്റെ പ്രതികാരമാണ് മികച്ച ജനപ്രിയ ചിത്രം.

Read More: മറച്ചുവച്ച യാഥാർഥ്യങ്ങൾക്കു അംഗീകാരമായി ചലച്ചിത്ര പുരസ്കാരങ്ങൾ

കമ്മട്ടിപ്പാടത്തിലൂടെ മണികണ്ഠൻ മികച്ച സ്വഭാവ നടനായും ഓലപ്പീപ്പിയിലൂടെ കാഞ്ചന മികച്ച സ്വഭാവ നടിയായും മാറി. ഗപ്പിയിൽ മികച്ച അഭിനയം കാഴ്ചവച്ച ചേതൻ ആണ് മികച്ച ബാലതാരം. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

Live Updates:

മികച്ച ചിത്രം: മാൻഹോൾ

മികച്ച സംവിധായിക: വിധു വിൻസെന്റ് (മാൻഹോൾ)

മികച്ച നടൻ: വിനായകൻ (കമ്മട്ടിപ്പാടം)

മികച്ച നടി: രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെളളം)

മികച്ച സ്വഭാവ നടൻ: മണികണ്ഠൻ (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി: കാഞ്ചന (ഓലപീപ്പി)

മികച്ച ഗാനരചയിതാവ്: ഒഎൻവി കുറുപ്പ് (കാംബോജി, നടവാതിൽ തുറന്നില്ല)

മികച്ച സംഗീതസംവിധായകൻ: എം.ജയചന്ദ്രൻ

മികച്ച ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം

പിന്നണി ഗായിക: ചിത്ര (കാംബോജി, നടവാതിൽ തുറന്നില്ല)

പിന്നണി ഗായകൻ: സൂരജ് സന്തോഷ് (ഗപ്പി)

ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)

ബാലതാരം (പെൺ): അബനി ആദി (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ)

മികച്ച കഥ: സലിംകുമാർ (കറുത്ത ജൂതൻ)

മികച്ച നവാഗത സംവിധായകൻ: ഷാനവാസ് ബാവക്കുട്ടി (കിസ്മത്ത്)

പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)

മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാൾ പാത

മികച്ച തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം)

മികച്ച ഛായാഗ്രഹകണം: എം.ജെ.രാധാകൃഷ്ണൻ (കാട് പൂക്കുന്ന നേരം)

മികച്ച നൃത്തസംവിധാനം: വിനീത് (കാംബോജി)

പ്രത്യേക ജൂറി പരാമർശം: (സജി പാലമേൽ സംവിധാനം ചെയ്ത ആറടി എന്ന സിനിമയുടെ കഥയ്ക്ക് ഇ.സന്തോഷ് കുമാറിന്)

ഡബ്ബിങ് ആർട്ടിസ്റ്റ്: വിജയ് മോഹൻ മേനോൻ, എം.തങ്കമണി

കലാസംവിധായകൻ: ഗോകുൽദജാസ് എ.വി., എസ്.നാഗരാജ് (കമ്മട്ടിപ്പാടം)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി

ചിത്രസംയോജകൻ: അജിത് കുമാർ (കമ്മട്ടിപ്പാടം)

മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ (നവൽ എന്ന ജൂവൽ)

മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ

മികച്ച സിങ്ക് സൗണ്ട്: ജയദേവൻ‍ ചാക്കാടത്ത് (കാടു പൂക്കുന്ന നേരം)

മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം)

മികച്ച ശബ്ദ ഡിസൈൻ: ജയദേവൻ‍ ചാക്കാടത്ത് (കാടു പൂക്കുന്ന നേരം)

മികച്ച പ്രോസസിങ് ലാബ്‌/കളറിസ്റ്റ്: ഹെൻറോയ് മെസിയ (കാടുപൂക്കുന്ന നേരം)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ