പോയ വർഷത്തെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളികളുടെ മനം നിറഞ്ഞു. പക്ഷെ എന്തിനും ഏതിനും പ്രതികരിക്കുന്ന ട്രോളൻമാർ ഇത്തവണയും തങ്ങളുടെ ട്രോൾ അക്രമം തുടർന്നു. പോയവാരം മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റ് നടത്തിയ ഫിലിം അവാർഡിനെതിരെയായിരുന്നു ട്രോളൻമാരുടെ പ്രധാന അക്രമണം. നഖശിഖാന്തം ട്രോളൻമാർ​ ഏഷ്യനെറ്റിനെ വേട്ടയാടി. മലയാള സിനിമയിൽ കളക്ഷൻൻ റെക്കോഡുകൾ തകർത്ത പുലിമുരുകൻ സിനിമയായിരുന്നു ട്രോളൻമാരുടെ അടുത്ത ഇര. പുലിക്ക് കപ്പ് ഒന്നും കിട്ടിയില്ലേ​ എന്ന് ട്രോളൻമാരുടെ ചോദ്യം. അവാർഡുകൾ നിർണ്ണയിച്ച ജൂറിയായിരുന്നു ട്രോളൻമാരുടെ അടുത്ത ഇര.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ