തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2020ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗത്തിൽ മൈന ഉമൈബാനാണ് പുരസ്കാരം. ‘ഹൈറേഞ്ച് തീവണ്ടി’ എന്ന നോവലാണ് മൈന ഉമൈബാനെ പുരസ്കാരാർഹയാക്കിയത്. മമ്പാട് എംഇഎസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് മൈന ഉമൈബാൻ.

2018 നവംബറിൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിൽ പ്രസിദ്ധീകരിച്ച നോവലാണ് ‘ഹൈറേഞ്ച് തീവണ്ടി’. പൂർണ പബ്ലിക്കേഷൻസ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിൽ ഖണ്ഡശ പ്രസിദ്ധീകരിക്കുകയായിരുന്നു. പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ജയകൃഷ്ണനാണ് നോവലിന്റെ ചിത്രീകരണം നിർവഹിച്ചത്.

ഡോ. കെ ശ്രീകുമാർ രൂപലേഖനം ചെയ്ത് കഴിഞ്ഞ നാലുവർഷമായി പൂർണ്ണ ബുക്സ് ഇറക്കുന്ന ബാലസാഹിത്യമാല സമ്മാനപ്പൊതിയിലെ പുസ്തകമാണ് ‘ഹൈറേഞ്ച് തീവണ്ടി.’

Children's Literature Award, ബാലസാഹിത്യ പുരസ്കാരങ്ങള്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, Maina Umaiban, Highrange theevandi, ie malayalam

പാലാ കെ എം മാത്യു പുരസ്കാരത്തിന് ശ്രീജിത് പെരുന്തച്ചൻ അർഹനായി. ‘കുഞ്ചുവിനുണ്ടൊരു കഥ പറയാന്‍’ എന്ന നോവലിനാണ് പുരസ്കാരം. കവിതാ വിഭാഗത്തിൽ പകല്‍ക്കുറി വിശ്വനാണ് പുരസ്കാരം. ‘ചക്കരക്കിണ്ണം,’ എന്ന കവിതയാണ് സമ്മാനാർഹമായത്.Children's Literature Award, ബാലസാഹിത്യ പുരസ്കാരങ്ങള്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, Maina Umaiban, Highrange theevandi, ie malayalam

 പുനരാഖ്യാനത്തിൽ ഇ എന്‍ ഷീജ (അങ്ങനെയാണ് മുതിര ഉണ്ടായത്), വൈജ്ഞാനിക വിഭാഗത്തിൽ സന്ധ്യ ആര്‍ (നമ്മുടെ ബാപ്പു) എന്നിവർ പുരസ്കാരത്തിന് അർഹരായി. ഇരുമ്പുഴി ജിഎച്ച്എസ്എസിലെ അധ്യാപികയാണ്  ഷീജ.  ‘അങ്ങനെയാണ് മുതിര ഉണ്ടായത്,’  എന്ന കൃതിയുടെ ചിത്രീകരണം നിർവഹിച്ചതും ജയകൃഷ്ണനാണ്. 

Children's Literature Award, ബാലസാഹിത്യ പുരസ്കാരങ്ങള്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, Maina Umaiban, Highrange theevandi, ie malayalam

ഇ എന്‍ ഷീജ

ശാസ്ത്ര രചനയിൽ ഡോ. ടി ആര്‍ ജയകുമാരി, ആര്‍ വിനോദ് കുമാര്‍ (കുറിഞ്ഞികള്‍ കഥ പറയുന്നു) എന്നിവർ പുരസ്കാരം നേടി. ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ ഡോ. വിളക്കുടി രാജേന്ദ്രാണ് പുരസ്കാരം. ‘കുട്ടികളുടെ വൈലോപ്പിള്ളി,’ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം. ചിത്രീകരണത്തിനുള്ള പുരസ്കാരത്തിന് എന്‍ ജി സുരേഷ്‍കുമാർ പുല്ലങ്ങടി അർഹനായി. ‘ബീര്‍ബല്‍ കഥകള്‍’ക്ക് രചിച്ച ചിത്രങ്ങളാണ് പുരസ്കാരാർഹനാക്കിയത്.

നാടകത്തിന് കെ കെ അശോക്‌കുമാര്‍, കെ ശശികുമാര്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം) എന്നിവർ പുരസ്കാരം നേടി. പുസ്തകത്തിന്റെ നിർമാണ മികവിനുള്ള പുരസ്കാരം മാതൃഭൂമി ബുക്സിനാണ്. ‘ടോൾസ്റ്റോയ് പറഞ്ഞ ഈസോപ്പ് കഥകൾ’ എന്ന പുസ്തകമാണ് മാതൃഭൂമി ബുക്സിനെ പുരസ്കാരത്തിനർഹരാക്കിയത്.

2017-’19 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 60,001 രൂപയും ഫലകവും പ്രശസ്തിപത്രവും ചേരുന്നതാണ് പാലാ കെ എം മാത്യു പുരസ്കാരം. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു വിഭാഗങ്ങളിലെ പുരസ്‌കാരം.

മൈന ഉമൈബാന്റെ ഹൈറേഞ്ച് തീവണ്ടി’ നോവൽ വായിക്കാൻ ചുവടെ ചേർത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:

Read More: മൈന ഉമൈബാൻ എഴുതിയ കുറിപ്പുകള്‍ വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.