/indian-express-malayalam/media/media_files/a4sSRzxZjHiikcdsPzn2.jpg)
ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടിന്റെ ചെറുപ്പം
ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടിന്റെ ചെറുപ്പം. വയനാട്ടിലെ സമാനതകളില്ലാത്ത ദുരന്തത്തിന്റെ നടുവിൽ അതിജീവനത്തിന്റെ പച്ചതുരുത്തുകളുമായാണ് കേരളം ഒരുവർഷം കൂടി പിന്നിടുന്നത്. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളെ കൂട്ടിചേർത്ത് ഐക്യകേരളം രൂപവത്കരിക്കുന്നത്.
വെല്ലുവിളികൾക്കിടയിലും പിന്നിട്ട് കാലമത്രയും നേട്ടങ്ങളുടെ പുതുചരിത്രവും കൊച്ചുകേരളം രചിച്ചു. അക്ഷരം പഠിച്ച് സാക്ഷരതയിൽ രാജ്യത്ത് ഒന്നാമതായി. സാമൂഹിക സാമ്പത്തിക ജീവിത നിലവാര സൂചികകളിൽ ഓടിയോടി മുന്നിലെത്തി. നൂതന വിദ്യാഭ്യാസ മാതൃക ലോകത്തിന് കാട്ടിക്കൊടുത്തു. ഇങ്ങനെ നേട്ടങ്ങളുടെ നീണ്ട പട്ടികതന്നെയുണ്ട് ഐക്യകേരളത്തിന്റെ അറുപത്തിയെട്ട് വർഷങ്ങളായുള്ള യാത്രയിൽ.
വിദ്വേഷത്തിന്റെ സങ്കുചിത ബോധങ്ങളുടെയും കരിനിഴൽ ഐക്യകേരളത്തിന്റെ മതേതര മുഖത്തിന് പോറലേൽപ്പിക്കുന്നുണ്ടെങ്കിലും ഏത് പ്രതിസന്ധിയെയും അതിജീവിക്കാം എന്ന് ഇച്ഛാശക്തി തന്നെയാണ് കേരളത്തിന്റെ കരുത്ത്. എവിടെയും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്ന നന്മതന്നെയാണ് കേരളത്തിന്റെ കരുത്ത്. ആ പച്ചതുരുത്തിലൂടെ നമ്മുക്ക് മുന്നേറാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us