തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ അവതരിപ്പിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകിക്കൊണ്ടുള്ള ബജറ്റാകും അവതരിപ്പിക്കുക. നവകേരള നിര്‍മ്മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ സെസ് പ്രഖ്യാപിക്കും.

നവകേരള നിർമ്മാണത്തിന് പണം കണ്ടെത്താൻ 18, 28 ശതമാനം ചരക്ക് സേവന നികുതി വരുന്ന സാധനങ്ങൾക്ക് വിലവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അഞ്ചുശതമാനം നിരക്ക് ബാധകമായ നിത്യോപയോഗ ഉത്പന്നങ്ങളുടെ വിലയിൽ വർദ്ധനവുണ്ടാകില്ല.

ഒ​രു ശ​ത​മാ​നം സെ​സാകും പ്രഖ്യാപിക്കുക. 2000 കോ​ടി രൂ​പ പ്ര​ള​യ സെ​സ്​ പി​രി​ക്കാ​നാ​ണ്​ ജിഎ​സ്ടി കൗ​ൺ​സി​ൽ സം​സ്ഥാ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്. നി​കു​തി​പി​രി​വി​ൽ 30 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ ഇ​ക്കു​റി ല​ക്ഷ്യമിടുന്നത്. പ്രളയക്കെടുതിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ആണ് നാളെ അവതരിപ്പിക്കുന്നത്. പ്രളയം ഏറ്റവുമധികം നാശം വിതച്ച ആലപ്പുഴയ്ക്കും വയനാടിനുമായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനക്ഷേമ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക ഞെരുക്കം അതിന് വെല്ലുവിളിയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താം ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ