തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയും ആശങ്കകളോടെയും കാത്തിരുന്ന സംസ്ഥാന ബജറ്റ് നാളെ. ധനമന്ത്രി തോമസ് ഐസക്ക് നിയസഭയിൽ അവതരിപ്പിക്കുന്ന എട്ടാം ബജറ്റാണ് ഇത്. നാളെ രാവിലെ ഒൻപത് മണിക്ക് നിയമസഭയിൽ അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ 68-ാം ബജറ്റാണ്.

നോട്ട് നിരോധനം വന്നതിനുശേഷം സംസ്ഥാനത്തെ ആദ്യ ബജറ്റു കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ എന്തൊക്കെ പുതിയ മാറ്റങ്ങളാണ് സാമ്പത്തിക രംഗത്ത് ഉണ്ടാവുകയെന്ന് കേരളം ഉറ്റുനോക്കുകയാണ്. ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സർവേ ഇന്ന് നടക്കും. ജിഎസ്ടി വരുന്നതിനാൽ ഇത്തവണത്തെ ബജറ്റിൽ നികുതി നിർദേശങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ