scorecardresearch

Kerala State Budget 2026: ആശ വർക്കർമാർക്ക് ആശ്വാസം, 1000 രൂപ കൂട്ടി; അങ്കണവാടി വർക്കർമാരുടെ വേതനത്തിലും വർധനവ്

Kerala State Budget 2026: അങ്കണവാടി വർക്കർമാരുടെ പ്രതിമാസവേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപ വർധിപ്പിച്ചു

Kerala State Budget 2026: അങ്കണവാടി വർക്കർമാരുടെ പ്രതിമാസവേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപ വർധിപ്പിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Asha Workers

ഫയൽ ചിത്രം

Kerala State Budget 2026: തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആശമാർക്ക് ആശ്വാസം. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസവേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപ വർധിപ്പിച്ചു.

Advertisment

Also Read: തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് നാലു ഘട്ടമായി; 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1000 രൂപയുടെ വര്‍ധനവ് വരുത്തി. സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി. പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ കൂട്ടി. ഡിഎ കുടിശിക പരിഹരിക്കാൻ നടപടി എടുക്കുമെന്നും കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരത്തിൽ പറഞ്ഞു. 

Also Read: സംസ്ഥാന ബജറ്റ് അവതരണത്തിന് തുടക്കം; പ്രതീക്ഷയോടെ കേരളം

കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. പത്ത് വർഷം മുമ്പുള്ള കേരളമല്ല ഇപ്പോഴത്തേത്. ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി ഉയര്‍ത്തിയെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തിയെന്നും ധനമന്ത്രി അറിയിച്ചു. 

Also Read: മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ, സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ആണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റിൽ അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു.

Read More: ആശ വർക്കർമാർക്ക് ആശ്വാസം, 1000 രൂപ കൂട്ടി; അങ്കണവാടി വർക്കർമാരുടെ വേതനത്തിലും വർധനവ്

Kerala Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: