scorecardresearch

Kerala State Budget 2026 Highlights: പൊതുജനാരോഗ്യ മോഖലയ്ക്ക് 2500 കോടി; പട്ടികജാതി വിഭാഗങ്ങളുടെ വിസകനത്തിന് 3507 കോടി

Kerala State Budget 2026 Pension Hike, Welfare Scheme and Fiscal Deficit LIVE Updates: നിയമസഭാ തിരഞ്ഞെടുപ്പടുക്കെ, അവസാന ബജറ്റിൽ ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണം അടക്കം വർധിപ്പിച്ചിട്ടുണ്ട്

Kerala State Budget 2026 Pension Hike, Welfare Scheme and Fiscal Deficit LIVE Updates: നിയമസഭാ തിരഞ്ഞെടുപ്പടുക്കെ, അവസാന ബജറ്റിൽ ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണം അടക്കം വർധിപ്പിച്ചിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Budget 2026

Kerala State Budget 2026-27 Live news Today

Kerala State Budget 2026-27 Live Updates: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണം അടക്കം പ്രതീക്ഷിച്ചിരുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉൾപ്പെടെയാണ് ബജറ്റ് പ്രഖ്യാപനം.  

Advertisment

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ താഴെ വായിക്കാം

  • Jan 29, 2026 15:03 IST

    ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

    ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തി. മെഡിക്കല്‍ കോളേജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.



  • Jan 29, 2026 12:49 IST

    ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി; ആളുകളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ്

    വിശ്വാസ്യത തകർന്ന ഒരു ധനകാര്യ സംവിധാനം അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്തു വർഷം ചെയ്യാതിരുന്ന ചില കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ് സർക്കാരെന്നും പത്തു വർഷം പൂർണമായി പരാജയപ്പെട്ട മേഖലകളിൽ മാറ്റമുണ്ടാകുമെന്നുള്ള അവകാശവാദമാണ്. അനാവശ്യമായ രാഷ്ട്രീയം കലർത്തി, യഥാർത്ഥത്തിൽ ഈ ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനു പിന്നാലെ വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.



  • Jan 29, 2026 11:47 IST

    സർക്കാർ ജീവനക്കാരുടെയും ഡിഎ പൂർണമായും നൽകാൻ തീരുമാനം

    സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലവിൽ അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ പൂർണമായും നൽകാൻ തീരുമാനം. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസ ശമ്പളത്തൊടൊപ്പം നൽകും. ബാക്കി മാർച്ച് മാസ ശമ്പളത്തിനൊപ്പം അനുവദിക്കും.



  • Jan 29, 2026 11:42 IST

    സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു.

    സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു. റിപ്പോർട്ട് മൂന്നു മാസത്തിനകം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.



  • Jan 29, 2026 11:23 IST

    പട്ടികജാതി വിഭാഗങ്ങളുടെ വിസകനത്തിനായി 3507 കോടി

    പട്ടികജാതി വിഭാഗങ്ങളുടെ വിസകനത്തിനായി 3507 കോടി രൂപ വകയിരുത്തി. ഇതിൽ 1929 കോടി രൂപ പട്ടികജാതി വികസന വകുപ്പിനും ബാക്കി 1578 കോടി രൂപ പ്രാദേശിക സർക്കാരുകൾക്കും വകയിരുത്തുന്നു.



  • Jan 29, 2026 11:17 IST

    ഔഷധിക്ക് 2.3 കോടി

    ഔഷധിക്ക് 2.3 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 11:13 IST

    മെഡിക്കൽ‌ കോളജുകൾ മുഖേനയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി

    മെഡിക്കൽ‌ കോളജുകൾ മുഖേനയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി ബജറ്റിൽ വകയിരുത്തി.



  • Jan 29, 2026 11:07 IST

    പൊതുജനാരോഗ്യ മോഖലയ്ക്കുള്ള 2500.31 കോടി

    വൈദ്യശുശ്രൂഷ, പൊതുജനാരോഗ്യ മോഖലയ്ക്കുള്ള വിഹിതം വർധിപ്പിച്ച് 2500.31 കോടി രൂപയായി വകയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 350.12 കോടി രൂപ കൂടുതലാണിത്.



  • Jan 29, 2026 11:02 IST

    കെഎസ്ആർടിസിക്ക് പുതിയ ബസുകൾ

    കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി 127 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 11:00 IST

    പത്രപ്രവർത്തകരുടെ പെൻഷൻ 1500 രൂപ വർധിപ്പിച്ചു

    പത്രപ്രവർത്തകരുടെ പെൻഷൻ 1500 രൂപ വർധിപ്പിച്ചു.



  • Jan 29, 2026 11:00 IST

    ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു

    ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു.



  • Jan 29, 2026 10:55 IST

    നാലു വർഷ ബിരുദ കോഴ്സുകൾ പ്രാവർത്തികമാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ നടപ്പിലാക്കുന്നതിനും 851.46 കോടി രൂപ

    ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ നടപ്പിലാക്കുന്നതിനും നാലു വർഷ ബിരുദ കോഴ്സുകൾ പ്രാവർത്തികമാക്കുന്നതിനും 851.46 കോടി രൂപ നീക്കിവയ്ക്കുന്നു. 



  • Jan 29, 2026 10:51 IST

    സ്കൂളുകളിലെ സൈജന്യ യൂണിഫോം വിതരണത്തിന് 150.34 രൂപ

    സ്കൂളുകളിലെ സൈജന്യ യൂണിഫോം വിതരണത്തിന് 150.34 രൂപ വിലയിരുത്തി. എയിഡഡ് സർക്കാർ എൽപി, യുപി സ്കൂളുകളിലെ കുട്ടികൾക്ക് രണ്ടു ജോഡി സൗജന്യ കൈത്തറി യൂണിഫോമുകൾ നൽകും. 



  • Jan 29, 2026 10:48 IST

    ജില്ല റോഡുകളെ എംഡിആർ നിലവാരത്തിലേക്ക് എത്തിക്കുന്നതിന്  300.50 കോടി

    പ്രധാന ജില്ല റോഡുകളെ എംഡിആർ നിലവാരത്തിലേക്ക് എത്തിക്കുന്നതിന്  300.50 കോടി വകയിരുത്തി.



  • Jan 29, 2026 10:46 IST

    പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 1182.43 കോടി

    സംസ്ഥാന പാതകളുടെ നവീകരണത്തിന്റെ ഭാഗമായി 896 കി.മി റോഡുകൾ നാലുവരിയായി. 3193 കി.മി റോഡുകൾ ഇരട്ടവരി പാതയായും നവീകരിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളും എന്ന മേഖലയ്ക്ക് 1182.43 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 10:44 IST

    നോൺ-മേജർ തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനായി 65 കോടി

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറന്നിട്ടിരിക്കുന്ന മികച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി അവ ഫലപ്രദമായി ഉപയോഗിക്കുന്നതിനും കേരളത്തിലെ നോൺ-മേജർ തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനായി 65 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 10:41 IST

    റോഡുകൾക്കും പാലങ്ങൾക്കും 1182. 43 കോടി

    റോഡുകൾക്കും പാലങ്ങൾക്കും 1182. 43 കോടി രൂപയും റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് 278 കോടി രൂപയും ഉൾനാടൻ ജലഗതാഗതം മെച്ചപ്പെടുത്തുന്നതിന് 138.14 കോടിയും മറ്റു ഗതാഗത സംവിധാനങ്ങൾക്ക് 224.78 കോടി രൂപയും വകയിരുത്തി.



  • Jan 29, 2026 10:38 IST

    തുറമുഖങ്ങളുടെയും ലൈറ്റ് ഹൈസുകളുടെയും ഷിപ്പിങ് എന്നിവയുടെ വികസനത്തിനായി 98.08 കോടി

    തുറമുഖങ്ങളുടെയും ലൈറ്റ് ഹൈസുകളുടെയും ഷിപ്പിങ് എന്നിവയുടെ വികസനത്തിനായി 98.08 കോടി രൂപ വകയിരുത്തി. 



  • Jan 29, 2026 10:36 IST

    ഗിഗ് തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ

    സംസ്ഥാനത്തെ ഗിഗ് തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ വരുന്നു. ഇതിനായി സർക്കാർ 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.



  • Jan 29, 2026 10:35 IST

    നേറ്റിവിറ്റി കാർഡ് നൽകാൻ 20 കോടി

    നേറ്റിവിറ്റി കാർഡ് നൽകാൻ 20 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 10:34 IST

    കെ-ഫോണിന് 112.44 കോടി

    കെ-ഫോണിന് 112.44 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 10:31 IST

    റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ

    റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകും. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ ഉറപ്പാക്കും. ഇതിനായി 15 കോടി പദ്ധതിക്ക് വകയിരുത്തി.



  • Jan 29, 2026 10:28 IST

    കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി

    കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി വരുന്നൂ. ഇതിന്റെ ഭാഗമായി ആദ്യഘട്ടമായി 50 കോടി വകയിരുത്തി.



  • Jan 29, 2026 10:27 IST

    ഹരിത കർമ്മ സേനയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ്

    ഹരിത കർമ്മ സേനയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും.



  • Jan 29, 2026 10:26 IST

    ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾക്ക് 5 കോടി

    ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾക്ക് 5 കോടി രൂപ വകയിരുത്തി. ഇതിലൂടെ, എല്ലാ ക്ലബ്ബുകൾക്കും 10000 രൂപ വീതം ലഭിക്കും.



  • Jan 29, 2026 10:24 IST

    കായിക മേഖലയ്ക്ക് 5000 കോടി

    സംസ്ഥാനത്തെ കായിക മേഖലയ്ക്ക് 5000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ചു.



  • Jan 29, 2026 10:23 IST

    പമ്പ ക്ലീൻ പദ്ധതിക്ക് 30 കോടി

    പമ്പ ക്ലീൻ പദ്ധതിക്ക് 30 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 10:22 IST

    ശബരി മാസ്റ്റർ പ്ലാൻ വിഹിതം 30 കോടി

    ശബരി മാസ്റ്റർ പ്ലാൻ വിഹിതം 30 കോടി രൂപയാക്കി.



  • Jan 29, 2026 10:22 IST

    ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനും 623.85

    ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 623.85 കോടി രൂപ വകയിരുത്തി. ഇതിൽ, വൻകിട യന്ത്ര ജലസേചനത്തിനായി 233.82 കോടിയും ചെറുകിട ജലസേചനത്തിനായി 206.96 കോടി രൂപയും കമാൻഡ് ഏരിയ വികസനത്തിനായി 1. 5 കോടി രൂപയും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ സംരക്ഷണത്തിനുമായി 181. 5 കോടി രൂപയും വകയിരുത്തി.



  • Jan 29, 2026 10:22 IST

    യന്ത്ര ജലസേചനത്തിനായി 233.82 കോടി

    യന്ത്ര ജലസേചനത്തിനായി 233.82 കോടിയും ചെറുകിട ജലസേചനത്തിനായി 206.96 കോടി രുപയും വകയിരുത്തി.



  • Jan 29, 2026 10:18 IST

    നെൽകൃഷി വികസനത്തിന് 150 കോടി

    സംസ്ഥാനത്തെ നെൽകൃഷി വികസനത്തിന് 150 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 10:15 IST

    ക്ഷീര വികസനത്തിന് 128.05 കോടി

    സംസ്ഥാനത്തെ ക്ഷീര വികസനത്തിനായി 128.05 കോടി വതയിരുത്തുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു. പാലിന്റെയും പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാൻ ലബോറട്ടറികൾക്കായി 8 കോടിയും വകയിരുത്തി.



  • Jan 29, 2026 10:14 IST

    മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇൻഷുറൻസിനായി 100 കോടി

    മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇൻഷുറൻസിനായി 100 കോടി വകയിരുത്തി.



  • Jan 29, 2026 10:13 IST

    വന്യജീവി സംഘർഷത്തിന് പരിഹാരം കാണുന്നതിനായി 100 കോടി

    വന്യജീവി സംഘർഷത്തിന് പരിഹാരം കാണുന്നതിനായി 100 കോടി രൂപ വകയിരുത്തി. വന സംരക്ഷണത്തിന് 50.3 കോടി രൂപ വകയിരുത്തി.



  • Jan 29, 2026 10:12 IST

    എംസി റോഡ് വികസനത്തിന് 5317 കോടി

    എംസി റോഡ് വികസനത്തിന് 5317 കോടി രൂപ പ്രഖ്യാപിച്ചു.



  • Jan 29, 2026 10:10 IST

    തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി

    തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാനത്ത് 1000 കോടി അധികം വകയിരുത്തി.



  • Jan 29, 2026 10:10 IST

    വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മെഡി സെപ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ്

    വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡി സെപ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി



  • Jan 29, 2026 10:06 IST

    സംസ്ഥാനത്തെ ഡിഗ്രി വിദ്യാർത്ഥികൾക്ക് ഇനി സൗജന്യ വിദ്യാഭ്യാസം

    സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ‌ പഠിക്കുന്ന വിദ്യാർഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു.



  • Jan 29, 2026 10:04 IST

    പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ്

    സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കും.



  • Jan 29, 2026 10:04 IST

    സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ്

    സംസ്ഥാനത്തെ സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കും.



  • Jan 29, 2026 09:58 IST

    പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നവർക്ക് 40000 രൂപ

    സംസ്ഥാന ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഓട്ടോ തൊഴിലാളികൾ. കേന്ദ്ര നയങ്ങളും ഇന്ധന വില വർധനയും മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഓട്ടോ തൊഴിൽ രംഗത്തെ സംരക്ഷക്കുന്നതിനായി സർക്കാർ നടപടികൾ സ്വീകരിക്കുന്നു. പഴയ ഓട്ടോറിക്ഷകൾ പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് പുതിയ ഇലട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നവർക്ക് 40000 രൂപവരെ ഒറ്റത്തവണ സ്ക്രീപ്പേജ് ബോണസ് അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.



  • Jan 29, 2026 09:52 IST

    ആർആർടിഎസ് നാലു ഘട്ടമായി; പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി

    തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ യാത്രാ സൗകര്യം അനിവാര്യമാണ്. നാലു ഘട്ടമായാണ് കേരളത്തിലെ ആർആർടിഎസ് സംവിധാനം വിഭാവനം ചെയ്യുന്നത്. പദ്ധതിക്കായി കേന്ദ്ര ഭവന നഗരകാര്യ മാന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് തിരുവനന്തപുരം മുതൽ തൃശൂർ വരെ ഒന്നാം ഘട്ടമായും തൃശൂർ മുതൽ കോഴിക്കോട് വരെ കണ്ടാം ഘട്ടമായും, കോഴിക്കോട് മുതൽ കണ്ണൂർ വരെ മൂന്നാം ഘട്ടമായും, കണ്ണൂർ മുതൽ കാസർകോട് വരെ നാലാം ഘട്ടമായും പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഉയർന്ന തൂണുകളിലൂടെ പോകുന്ന ഗതാഗതത്തിന്റെ പ്രത്യേകത, നഗര-മെട്രോ സംവിധാനങ്ങളുമായി സംയോജിപ്പാൻ കഴിയുമെന്നതാണ്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. 



  • Jan 29, 2026 09:44 IST

    വി.എസ് സെന്ററിന് 20 കോടി

    മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഐതിഹാസിക പോരാട്ടങ്ങളും ജീവിതവും അടയാളപ്പെടുത്തുന്നതിനും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനും വി.എസ് സെന്ററിനായി 20 കോടി രൂപ അനുവദിച്ചു.



  • Jan 29, 2026 09:42 IST

    വയനാട് ദുരന്തബാധിതരുടെ വീടുകളുടെ ആദ്യബാച്ച് അടുത്തമാസം

    വയനാട് ദുരന്തബാധിതർക്കായുള്ള വീടുകളുടെ ആദ്യബാച്ച് അടുത്തമാസം മൂന്നാം വാരം കൈമാറും.



  • Jan 29, 2026 09:39 IST

    കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും കൃത്യമായി 1-ാം തീയതി ശമ്പളം; പ്രതിമാസം 125 കോടിയോളം സർക്കാർ നൽകുന്നു

    കെഎസ്ആര്‍ടിസി ജീവക്കാരെയും പെൻഷൻകാരെയും ചേർത്തുപിടിച്ച സർക്കാരാണിത്. പൊതുമേഖലയെ ഇറച്ചിവിലയ്ക്ക് വിറ്റുകളയണമെന്ന വലതുപക്ഷ സമീപനമല്ല പിണറായി സർക്കാരിന്റേത്. കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ ഇപ്പോൾ എല്ലാ മാസവും കൃത്യമായി 1-ാം തീയതിയാണ് ശമ്പളം നൽകുന്നത്. പ്രതിമാസം 125 കോടിയോളം രൂപയാണ് ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്. 



  • Jan 29, 2026 09:34 IST

    മതമല്ല, മതമല്ല, മതമല്ല പ്രശ്നം; എരിയുന്ന വയറിലെ തീയാണ് പ്രശ്നം

    മതമല്ല, മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിലെ തീയാണ് പ്രശ്നമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.



  • Jan 29, 2026 09:29 IST

    പ്രീ പ്രൊമറി അധ്യാപകരുടെ വേതനം കൂട്ടി

    സംസ്ഥാനത്തെ പ്രീ പ്രൊമറി അധ്യാപകരുടെ വേതനം കൂട്ടി 1000 രൂപ വർധിപ്പിച്ചു.



  • Jan 29, 2026 09:26 IST

    സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി വരുമാനത്തിൽ നിന്ന് കേന്ദ്രം വെട്ടിക്കുറച്ചത് 17000 കോടി

    ഈ വർഷം മാത്രം സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി വരുമാനത്തിൽ നിന്ന് വെട്ടിക്കുറച്ചത് 17000 കോടി രൂപയാണ്. ഇതിനു പുറമേ 2025-26 വർഷം കേന്ദ്രം കൊണ്ടുവന്ന ജിഎസ്ടി നിരക്ക് പരിഷ്കരണം. 8000 കോടി രൂപ വരെ വാർഷിക നഷ്ടം കേരളത്തിന് ഉണ്ടാക്കുന്നു. എന്നാൽ സാധാരണക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുമില്ലെന്ന് ധനമന്ത്രി പറഞ്ഞു.



  • Jan 29, 2026 09:24 IST

    കടപരിധിയിൽ നിന്നും 5944 കോടി രൂപ വെട്ടിക്കുറച്ചു; കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി

    നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന മാസങ്ങളിൽ കേന്ദ്ര സർക്കാർ സംസ്ഥനാത്തോട് ചെയ്തത് കേരളം കണ്ടതാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രം തന്നെ അംഗീകരിച്ചു തന്ന കടപരിധിയിൽ നിന്നും 5944 കോടി രൂപ വെട്ടിക്കുറച്ചു. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കുന്ന മാസങ്ങളിൽ സംസ്ഥാനത്തിന്റെ ചെലവുകൾ ഏറ്റവും ഉയർന്നു നിൽക്കുമെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. അതുകൊണ്ടാണ് അവസാന മാസങ്ങളിൽ ഇത്തരമൊരു പ്രഹരം.



  • Jan 29, 2026 09:19 IST

    സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്നം പരിഹരിക്കും

    സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്നം പരിഹരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.



Budget Kerala Budget K N Balagopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: