തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ച്ചു. ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്) എ​എ​ച്ച്എ​സ്എ​ൽ​സി, എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും മന്ത്രി ഇതോടൊപ്പം പ്രഖ്യാപിച്ചു.

10.30 am:  ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ   97.84 ശതമാനം വിജയം. 431162 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 41103 പേരാണ് പരീക്ഷയെഴുതിയത്. വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കൂടി.

10.32 am: 34313 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പ്രൈവറ്റ് പരീക്ഷയിൽ 75.67 ശതമാനം വിജയം നേടി. 2754 പേർ പരീക്ഷ എഴുതിയതിൽ 2085 പേർ വിജയിച്ചു.

10.34 am: 99.12 ശതമാനത്തോടെ എറണാകുളം ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ. വയനാട് ജില്ല വിജയശതമാനത്തിൽ പിന്നിൽ. 93.87 ശതമാനമാണ് വയനാട്ടിലെ വിജയശതമാനം.

10.36 am: വിദ്യാഭ്യാസ ജില്ലകളിൽ മൂവാറ്റുപുഴയാണ് മുന്നിൽ. 99.82 ശതമാനം. വയനാട് വിദ്യാഭ്യാസ ജില്ല 93.87 ആണ് വിജയശതമാനം.

10.38 am: 517 സർക്കാർ സ്കൂളുകളിലും, 659 എയ്ഡഡ് സ്കൂളുകളിലും അടക്കം, 1565 സ്കൂളുകളിൽ സമ്പൂർണ്ണ വിജയം.

10.39 am: ഗൾഫിൽ 9 പരീക്ഷ കേന്ദ്രങ്ങളിലായി 544 പേർ പരീക്ഷ എഴുതിയതിൽ 538 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 98.9 ആണ് വിജയശതമാനം. ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 789 പരീക്ഷ എഴുതിയതിൽ 655 പേർ വിജയിച്ചു. 82.02 ശതമാനം ആണ് വിജയം.

 

10.40 am ഏറ്റവും കൂടുതൽ പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയതിൽ മുന്നിൽ മലപ്പുറം ജില്ല. 2435 പേരാണ് ഇവിടെ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.

10.43 am: പുനർ മൂല്യനിർണ്ണയത്തിന് മെയ് 5 മുതൽ 10 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റെഗുലർ സേ പരീക്ഷകൾ മെയ് 21 മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം ജൂണിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

10.44 am: പ്ലസ് വൺ പ്രവേശനത്തിനുളള അപേക്ഷകൾ മെയ് 9 മുതൽ സമർപ്പിക്കാം. ഇത്തവണ വിദ്യാർത്ഥികൾക്ക് മാർക്ക് ദാനവും മോഡറേഷനും നൽകിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

10.15 am: മാർച്ച് 7 മുതൽ മാർച്ച് 28 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. സംസ്ഥാനത്ത് 2935 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഇതിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി ഒൻപത് കേന്ദ്രങ്ങളിൽ വീതം പരീക്ഷ നടന്നു.

10.05 am: പരീക്ഷഫലം പി​ആ​ർ​ഡി ലൈ​വ് എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ൽ ലഭിക്കും. പബ്ലിക് ഇൻഫർമേഷൻ വകുപ്പിന്റേതാണ് ഈ മൊബൈൽ ആപ്. ഇതിന് പുറമെ //keralapareekshabhavan.in, //results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, //results.itschool.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ല​ഭി​ക്കും.

ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് പി​ആ​ർ​ഡി ലൈ​വ് ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. എ​സ്എ​സ്എ​ൽ​സി ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം (ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ)/​എ​എ​ച്ച്എ​സ്എ​ൽ​സി) പ​രീ​ക്ഷാ​ഭ​വ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ (//keralapareekshabhavan.in) ൽ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.

9.45 am: കഴിഞ്ഞ തവണ മെയ് ആറിനാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. സിലബസ് പരിഷ്‌കരിച്ച ശേഷം നടന്ന ആദ്യത്തെ ഫലപ്രഖ്യാപനമായിരുന്നു ഇത്.

9.00 am: കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 95.98 ശതമാനം പേരാണ് വിജയിച്ചത്. 4,37,156 പേർ കഴിഞ്ഞ തവണ ഉന്നവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിഎച്ച്എസ്‌സി വിഭാഗത്തിൽ 98.83 ശതമാനം പേരും വിജയിച്ചു. 20,967 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയിരുന്നു. 1,174 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൂറുശതമാനം വിജയം നേടി. 405 സർക്കാർ സ്കൂളുകളും 100 ശതമാനം വിജയം നേടിയിരുന്നു.

8.30 am മാ​ർ​ച്ച് നാ​ലു​മു​ത​ൽ 24വ​രെ 2935 കേ​ന്ദ്ര​ങ്ങ​ളി​ൽ 4,41,103 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇവരിൽ 2.16 ലക്ഷം പേർ പെൺകുട്ടികളാണ്. ക​ഴി​ഞ്ഞ വ​ർ​ഷം 450,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 95.98% ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ