scorecardresearch

Kerala SSLC Results 2020: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു, 98.82 വിജയശതമാനം

Kerala SSLC Result 2020: ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കുറവ് വയനാട്

Kerala SSLC Result 2020: ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കുറവ് വയനാട്

author-image
WebDesk
New Update
kerala-sslc-result-2020-declared-389964

Kerala SSLC Results 2020:തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം ഈ വർഷം കൂടുതലാണ്. കഴിഞ്ഞ വർഷം 98.11 ആയിരുന്നു വിജയശതമാനം. 41,906 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

Advertisment

ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കുറവ് വയനാട്. പ്ലസ് വൺ ക്ലാസുകൾ ഓൺലെെനായി ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 1,837 സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികളും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചു.

ജൂലെെ രണ്ട് മുതൽ പുനർമൂല്യനിർണയത്തിനു അപേക്ഷിക്കാം. സേ പരീക്ഷ തിയതികൾ പിന്നീട് അറിയിക്കും. ഉന്നതവിദ്യാഭ്യാസത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് അവസരം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

നൂറ് ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണം: 637

ഇത്തവണത്തെ എസ്എസ്എൽസി ഫലം മോഡറേഷൻ ഇല്ലാതെ

പത്തനംതിട്ട ജില്ലയിലെ വിജയശതമാനം: 99.71

ഏറ്റവും കൂടുതല്‍ മുഴുവൻ എ പ്ലസ് മലപ്പുറം ജില്ലയിലാണ് – 2,736

കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം

Read Here: Kerala SSLC 10th Result 2020 LIVE Updates: എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം സ്വന്തമാക്കി വിദ്യാർഥികൾ

Advertisment

എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

www.prd.kerala.gov.in, //keralapareekshabhavan.in, //sslcexam.kerala.gov.in, www.results.kite.kerala.gov.in, //results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. എസ്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് //sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് //thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് //thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് //ahslcexam.kerala.gov.in ലും ലഭിക്കും.

PRDLive: പിആർഡി ലൈവ് ആപ് വഴി ഫലമറിയാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിൽ (//prdlive.kerala.gov.in/) ഫലം ലഭിക്കും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആർഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.

Sapahalam 2020: സഫലം ആപ് വഴി ഫലമറിയാം

ഫലമറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പോർട്ടലും സഫലം മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഫലം പ്രഖ്യാപിച്ച ഉടൻ സഫലം 2020 ആപ് വഴിയോ result.kite.kerala.gov.in എന്ന പോർട്ടൽ വഴിയോ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.

സഫലം ആപ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

  • പ്ലേ സ്റ്റോർ കാണുക
  • സഫലം 2020 ആപ് സെർച്ച് ചെയ്യുക
  • ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
  • അതിനുശേഷം സഫലം ആപ് ഓപ്പൺ ചെയ്യുക
  • എസ്എസ്എൽസി തിരഞ്ഞെടുക്കുക
  • ഹാൾ ടിക്കറ്റ് നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ജനന തീയതി കൊടുക്കുക
  • അതിനുശേഷം 'Submit' ചെയ്യുക
  • സ്ക്രീനിൽ നിങ്ങളുടെ എസ്എസ്എൽസി ഫലം കാണാം
  • ഫലം സ്ക്രീൻഷോട്ടോ ഡൗൺലോഡോ ചെയ്യുക
  • എസ്എസ്എൽസി ഫലത്തിന്റെ അവലോകനവും സഫലം ആപ്പിൽ ലഭിക്കും. ഇതിനായി ലോഗിൻ ചെയ്യാതെ തന്നെ സഫലം ആപ്പിലെ ‘Result Analysis’ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

Read in English: Kerala SSLC 10th Result 2020 LIVE Updates

Kerala Sslc Result Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: