scorecardresearch

എസ്എസ്എൽസി പരീക്ഷാ ഫലം: വിജയശതമാനത്തിൽ മുന്നിൽ എറണാകുളം; മലപ്പുറത്തിന് അഭിമാന നേട്ടം

പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും വിവിധ സർക്കാർ വെബ്സൈറ്റുകളിലും ഫലം അറിയാം

Kerala SSLC Result 2018

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ വിജയശതമാനം 97.84 ശതമാനമാണ്. കഴിഞ്ഞ വർഷം 91.58 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 2 ശതമാനം ഇത്തവണ കൂടി.

ഏറ്റവും കൂടുതൽ വിജയശതമാനമുളള ജില്ല എറണാകുളമാണ് (99.12%). ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് (93.87%). കൂടുതൽ വിജയശതമാനമുളള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ് (99.82%). എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 34,313 പേർ വിദ്യാർത്ഥികളാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിലാണ് (2435 കുട്ടികൾ).

1565സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. ഇതിൽ 517 സർക്കാർ സ്കൂളുകളാണ്. 4,41,103 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. പ്രൈവറ്റ് ആയി പരീക്ഷ എഴുതിയവരുടെ വിജയശതമാനം 75.76%.

പുനർ മൂല്യനിർണയത്തിന് മെയ് 5 മുതൽ 10 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റെഗുലർ സേ പരീക്ഷകൾ മെയ് 21 മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം ജൂണിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്ലസ് വൺ പ്രവേശനത്തിനുളള അപേക്ഷകൾ മെയ് 9 മുതൽ സമർപ്പിക്കാം.

പരീക്ഷഫലം പി​ആ​ർ​ഡി ലൈ​വ് എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ൽ ലഭിക്കും. പബ്ലിക് ഇൻഫർമേഷൻ വകുപ്പിന്റേതാണ് ഈ മൊബൈൽ ആപ്. ഇതിന് പുറമെ //keralapareekshabhavan.in, //results.kerala.nic.in, keralaresults.nic.in, http://www.kerala.gov.in, http://www.prd.kerala.gov.in, //results.itschool.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ല​ഭി​ക്കും.

ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് പി​ആ​ർ​ഡി ലൈ​വ് ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. എ​സ്എ​സ്എ​ൽ​സി ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം (ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ)/​എ​എ​ച്ച്എ​സ്എ​ൽ​സി) പ​രീ​ക്ഷാ​ഭ​വ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ (//keralapareekshabhavan.in) ൽ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala sslc result 2018 live updates kbpe kerala sslc results 2018 live updates result declared today kerala gov in keralaresults nic in