തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മേയ് അഞ്ചിന്. പരീക്ഷാ ബോർഡ് ചേർന്ന് അംഗീകരിച്ചശേഷമാണു ഫലം അഞ്ചിനു പ്രസിദ്ധീകരിക്കുക. നാളെ എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം അവസാനിക്കും. മൂല്യനിർണയം അവസാനിക്കുന്ന സാഹചര്യത്തിൽ മാർക്ക് പരിശോധന 29 വരെ തുടരും.

അതേസമയം, ഹയർസെക്കൻഡറി ഫലം 10നു പ്രസിദ്ധീകരിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും 12 വരെ നീളുമെന്നാണു സൂചന. ഫലം പിഴവില്ലെന്ന് ഉറപ്പാക്കിയശേഷം മതിയെന്ന നിർദേശത്തെ തുടർന്നാണു 12ലേക്കു മാറ്റുന്നത്. അന്നു സാധിച്ചില്ലെങ്കിൽ 15ലേക്കു മാറ്റും. വിദ്യാഭ്യാസമന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ