തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് ബസിന് പിന്നാലെ മിനി ബസ് പരീക്ഷണവുമായി കെഎസ്ആർടിസി. വിമാനത്താവളങ്ങളിൽ നിന്ന് നഗരത്തിലേക്ക്, വിമാന യാത്രികർക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും ബസുകൾ സർവ്വീസ് നടത്തുക.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സ്‌മാർട്ട് മിനി ബസുകൾ ഇറക്കുക. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ബസുകളാണ് സംസ്ഥാനത്ത് സർവ്വീസ് നടത്തുക.

ഇലക്ട്രിക് ബസിന് സമാനമായി കരാർ അടിസ്ഥാനത്തിൽ ബസുകൾ പ്രവർത്തിപ്പിക്കാനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം. വാടക കരാർ അടിസ്ഥാനത്തിലാവും ബസ് സർവ്വീസ് നടത്തുക.

ഫോർഡ് കമ്പനിയുമായാണ് കെഎസ്ആർടിസി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരിക്കുന്നത്. സിസിടിവി ക്യാമറ, ജിപിഎസ്, വൈഫൈ, 21 പുഷ്‌ബാക് സീറ്റ്, ലഗേജ് സ്‌പേസ്, എസി തുടങ്ങിയ സൗകര്യങ്ങൾ ബസിലുണ്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ