കൊച്ചി: കെഎസ്ആർടിസിക്ക് കീഴിലെ കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെയുആർടിസി) ബസുകൾ ഉപയോഗിച്ചുളള ‘ചിൽ ബസ്’ സർവ്വീസുകൾ നാളെ മുതൽ പരീക്ഷണ ഓട്ടം തുടങ്ങും. കണക്ട് കേരള എന്ന മുദ്രാവാക്യവുമായാണ് എസി ലോ ഫ്ലോർ സർവ്വീസുകൾ ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തിലുളള സർവ്വീസ് തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലാണ്. ദിസം മുഴുവൻ ഒരു മണിക്കൂർ ഇടവേളയിൽ നാളെ മുതൽ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ചിൽ ബസ്സ് സർവ്വീസ്സ് ലഭിക്കും.

ആഗസ്ത് ഒന്ന് മുതലാണ് ഔദ്യോഗികമായി ചിൽ ബസ്സ് സർവ്വീസ്സുകൾ എല്ലാ റൂട്ടിലും ആരംഭിക്കുന്നത്. നാളെ മുതൽ ആലപ്പുഴ വഴി കടന്ന് പോകുന്ന എറണാകുളം തിരുവനന്തപുരം ഭാഗത്തേക്കുള്ള ചിൽ ബസ്സ് സമയവിവരം പ്രസിദ്ധീകരിച്ചു. കൂടുതൽ സർവ്വീസ്സുകൾ തുടങ്ങുന്നതിന് അനുസരിച്ച് സമയക്രമത്തിൽ മാറ്റം വരും.

ആലപ്പുഴയിൽ നിന്ന് രാത്രി 12.30 ന് ആണ് എറണാകുളത്തേക്കുളള ആദ്യ സർവ്വീസ്. പിന്നീട് ഓരോ മണിക്കൂറിലും ബസുകൾ ഉണ്ടാവും. രാത്രി 11.30 യ്ക്കാണ് ഓരോ ദിവസത്തെയും അവസാനത്തെ സർവ്വീസ്. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാൽ അടുത്ത ദിവസത്തെ സർവ്വീസ് ആരംഭിക്കും.

ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുളള ആദ്യ ചിൽ ബസ് രാവിലെ 6.50 നാണ് പുറപ്പെടുക. പിന്നീട് ഓരോ മണിക്കൂർ ഇടവിട്ട് എസി ലോ ഫ്ലോർ ബസുകൾ ഈ റൂട്ടിൽ സർവ്വീസ് നടത്തും. രാത്രി 11.50 കഴിഞ്ഞാൽ രാവിലെ 6.50 ന് ഇടയിൽ രണ്ട് സർവ്വീസുകൾ മാത്രമേയുളളൂ. പുലർച്ചെ 1.50 നും 4.50 നുമാണ് ഈ സർവ്വീസുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ