സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ്

അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കർ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് -19 സ്ഥിരീകരിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സ്പീക്കർ കോവിഡ് സ്ഥിരീകരിച്ച വാർത്ത അറിയിച്ചത്.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കറുള്ളത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read More: ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതിന് പിറകെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്പീക്കറെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

Web Title: Kerala speaker p sreeramakrishnan tests positive for covid 19

Next Story
കോവിഡ് കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6194 പേര്‍ക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express