തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മന്ത്രിമാർക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെ റൂളിങ്. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടുന്നില്ല എന്ന പ്രതിപക്ഷത്തിന്‍റെ പരാതി വസ്തുതാപരമാണ് എന്നും . ഇതിന് ന്യായീകരണങ്ങൾ പര്യാപ്തമല്ലെന്നും എല്ലാ ചോദ്യങ്ങൾക്കും ഈ മാസം 25ന് മുൻപ് മറുപടി നൽകണമെന്നും സ്പീക്കർ റൂളിങ് നൽകി.

ഒന്നാം വാർഷികം ആഘോഷിക്കുന്ന പിണറായി സർക്കാരിന് ഏറ്റെ കനത്ത തിരിച്ചടിയാണ് സ്‌പീക്കറുടെ റൂളിങ്. സഭാ ചരിത്രത്തിലെ അപൂർവ്വമായൊരു റൂളിങ്ങാണ് സ്‌പീക്കർ നടത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ