തിരുവനന്തപുരം: സംസ്ഥാനത്ത് എ​ലി​പ്പ​നി മ​ര​ണ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടു​ന്നു. തി​ങ്ക​ളാ​ഴ്​​ച വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന്​ ഏഴു മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ​ഇ​തി​ൽ ര​ണ്ടു​പേ​ർ പ്ര​ള​യ​മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​വ​രാ​ണ്. തൊടുപുഴയില്‍ മരിച്ചയാള്‍ എലിപ്പനി ബാധിതനല്ലെന്ന് ഡിഎംഒ അറിയിച്ചു. വിവിധ ജില്ലകളിലായി 71 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓ​ഗ​സ്​​റ്റ്​ 20 മു​ത​ൽ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ഇ​തോ​ടെ 51ആ​യി. വ​ട​ക​ര പ​ഴ​ങ്കാ​വി​ലെ തെ​ക്കെ​പ​ഴ​ങ്കാ​വി​ല്‍ നാ​രാ​യ​ണി അ​മ്മ (84), എ​ര​ഞ്ഞി​ക്ക​ൽ നെ​ട്ടോ​ടി​ത്താ​ഴ​ത്ത് അ​നി​ല്‍കു​മാ​ര്‍ (52) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്. നാ​രാ​യ​ണി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​നി​ൽ​കു​മാ​റി​ന് എ​ലി​പ്പ​നി​യെ​ന്ന് സം​ശ​യി​ക്കു​ന്നു.

സം​സ്​​ഥാ​ന​ത്ത് എ​ലി​പ്പ​നി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും ഭ​യ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി കെ.കെ.ശൈ​ല​ജ വ്യക്തമാക്കിയിട്ടുണ്ട്. എ​ലി​പ്പ​നി ബാ​ധി​ച്ച് 50ഓ​ളം പേ​ർ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

മ​ലി​ന​ജ​ല സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ക​ഴി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ ഡോ​ക്ട​ർ​മാ​രെ സ​മീ​പി​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗ​പ​രി​ശോ​ധ​ന​ക്ക്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലും ഇന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.