തിരുവനന്തപുരം: മഴയെത്തുംമുന്‍പെ സംസ്ഥാനം പനിച്ചുവിറയ്ക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെവരെ പനി ബാധിച്ചെത്തിയത് ഒന്നരലക്ഷത്തിലധികം പേരാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം വിവിധ പനി ബാധിച്ച് ഇതുവരെ 82പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇന്നലെ മാത്രം നാലുപേരാണ് മരിച്ചത്.

ഈ മാസം ഇന്നലെവരെ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത് 156225 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ ഇതിന് പുറമെയാണ്. നിരവധി പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നുണ്ട്. ഇതുസംബന്ധിച്ച പൂര്‍ണമായ കണക്കുകള്‍ ലഭ്യമല്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയവരില്‍ 1597 പേര്‍ക്ക് ഡെങ്കിപ്പനിയും 706 പേര്‍ക്ക് ചിക്കന്‍പോക്സുമാണ്. എച്ച് 1 എന്‍ 1 ബാധിച്ച് ‍128 പേരും ചികിത്സക്കെത്തി. പകര്‍ച്ചപ്പനി ബാധിച്ച് 17 പേരാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് 41 പേരും മരിച്ചു. എച് 1എന്‍ 1 ബാധിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചത്. 53 പേരാണ് എച്ച്1 എന്‍1 ബാധിച്ച് മരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ