തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങള്‍ തുടരുന്നു. ഇന്നലെ മാത്രം എട്ട് പേരാണ് പനി ബാധിച്ച് മരിച്ചത്. ഇതോടെ സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 111 ആയി. ഈ മാസം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പകര്‍ച്ചപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആണ്. സ്വകാര്യ ആശുപത്രികളില്‍ പത്തിലധികം പേര്‍ മരിച്ചു.

ഇന്നലെ വരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 6946 ആയി. മരണം 13 ഉം ആയി. ഈ വർഷം ഇതുവരെ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 12 ലക്ഷം കടന്നു. സ്വകാര്യ ആശുപത്രികളിലെ കണക്ക് പട്ടികയ്ക്ക് പുറത്താണ്.

കൂടുതല്‍ മരണങ്ങളും ഡെങ്കിപ്പനി ബാധിച്ചാണ്. ഇന്നലെ സംസ്ഥാനത്ത് 680 പേർ ഡെങ്കി പനിക്ക് ചികിത്സ തേടി. 138 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും ഫലപ്രദമാകാത്തതും പനിമരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവ് കാരണം പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന മുഴുവന്‍ രോഗികളേയും ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യവും മിക്കയിടത്തും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.