തിരുവനന്തപുരം: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സുൽത്താൻ മുഹമ്മദ് ബിൻ ഖാസിമിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന് മികച്ച നേട്ടമാകും. മലയാളികളായവരെ ഷാർജ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ മൂന്ന് ആവശ്യങ്ങൾ കൂടി പരിഗണനയിലാണെന്നും ഷാർജ ഭരണാധികാരി വ്യക്തമാക്കി.

ഷാർജയിലെ മലയാളികൾക്ക് താമസിക്കാനാവുന്ന വിധത്തിൽ ഭവന സമുച്ചയങ്ങൾ, കേരളത്തിന്റെ തനത് സംസ്കാരം പ്രദർശിപ്പിക്കാൻ സാധിക്കുന്ന വിധത്തിൽ സാംസ്കാരിക കേന്ദ്രം, പൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കാനുള്ള പദ്ധതിയാണ് കേരളം ഷാർജയ്ക്ക് മുന്നിൽ വച്ചത്. ഇതിന് പൂർണ്ണ പിന്തുണയാണ് ഷാർജ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതും.

ഈ മൂന്ന് നിർദ്ദേശങ്ങളും കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഷാർജ സന്ദർശിച്ചപ്പോൾ ഷാർജ സർക്കാരിന്റെ പരിഗണനയ്ക്ക് നൽകിയതാണ്. ഇതിലാണ് അനുഭാവപൂർവ്വം ഷാർജ തീരുമാനം എടുക്കുന്നത്.

കേരളത്തിൽ അറബി ഭാഷാ പഠനത്തിനും ഗവേഷണത്തിനുമുള്ള പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് ഷാർജ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ യുഎഇ കോൺസുലേറ്റിന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ തിരുവനന്തപുരത്ത് സർക്കാർ സ്ഥലം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ