തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ പിജി ഫീസ് വർധനവിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.വിജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഫീസ് വർധനവ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

മെഡിക്കൽ പിജി കോഴ്സുകളിൽ ഫീസ് ഏകീകരണത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്ന വർദ്ധനവ് മെറിറ്റ് ക്വാട്ടയെ മുഖവിലയ്‌ക്കെടുക്കുന്നതല്ല എന്ന് പറഞ്ഞ വിജിൻ, സാധാരണക്കാരുടെ മെറിറ്റ് സീറ്റിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഫീസ് വർദ്ധനവെന്ന് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം സഭയിൽ വി.ടി.ബെൽറാമാണ് വിഷയം ഉന്നയിച്ചത്. ഇതിന് ശേഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇതിനെതിരായ നിലപാടുകൾ കടുപ്പിച്ചു. ഇന്നലെ കെഎസ്‌യു ഫീസ് വർധനയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ