സ്കൂളുകളിൽ അധ്യയന വർഷം ആരംഭിച്ചു; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിന് വിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി തിരി തെളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയന വർഷം ഇന്നു മുതൽ. കോവിഡ് മൂലം ഈ വർഷവും ഓൺലൈനായാണ് ക്ലാസ്സുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിക്ടേഴ്‌സ് ചാനലിലൂടെ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം നടന്നു. രാവിലെ 8:30ന് തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂളിൽ ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് വിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി തിരി തെളിച്ചു.

‘ഇന്ന് കുട്ടികളുടെ ദിനമാണ്, പ്രത്യാശയുടെ ദിനമാണ്’ എന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഘട്ടം ഘട്ടമായി കുട്ടികൾക്ക് അധ്യാപകരുമായി നേരിട്ട് സംവദിക്കാവുന്ന ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ സ്‌കൂളിലെത്തുന്ന കാലം വിദൂരമല്ലെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു.

രാവിലെ 9:30 മുതലാണ് സ്കൂളുകളിൽ പ്രവേശനോത്സവം നടക്കുക. സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികൾക്കും പങ്കെടുക്കാനുള്ള അവസരമൊരുക്കും. കോവിഡ് പ്രതിസന്ധികൾക്കിടയിലും മൂന്ന് ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടുന്നത്. ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികൾക്കുള്ള പുസ്തകങ്ങളും സമ്മാനപൊതികളും അധ്യാപകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകി.

Read Also: Plus One Exam Timetable: പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 06 മുതൽ 16 വരെ

സ്പെഷ്യൽ സ്‌കൂളുകളിലും അങ്കനവാടികളിലും പ്രവേശനോത്സവം ഇന്ന് തന്നെയാണ്. രണ്ട് മുതൽ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ജൂൺ 10 വരെ ട്രയൽ ക്ലാസ്സുകളാകും വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുക. കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ ജൂൺ 15നകം വിതരണം പൂർത്തിയാക്കും. ഓൺലൈൻ പഠനത്തിനായുള്ള ഉപകരണങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാണെന്ന് 15 നുള്ളിൽ വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala schools to start online classes today

Next Story
സാമൂഹിക അകലം പാലിച്ച് പ്രഭാത സവാരിയാകാം; സ്റ്റേഷനറി കടകൾ തുറക്കരുത്Kerala Lockdown Restrictions, Lockdown Restrictions, Restrictions, Relaxation, Pinarayi, ലോക്ക്ഡൗൺ, ലോക്ക്ഡൗൺ ഇളവുകൾ, മുഖ്യമന്ത്രി, Kerala News, Malayalam news, latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express