Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാൻ ധാരണ

ഓൺലൈൻ ക്ലാസ്സുകൾ ഒഴിവാക്കാനും നടപടിയെടുത്തേക്കും

School Reopening
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാന്‍ ധാരണ. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ ഈ തീരുമാനം നടപ്പിൽ വരും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സ്കൂളുകൾ ഈ മാസമാണ് വീണ്ടും അധ്യയന ആവശ്യത്തിനായി തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. എന്നാൽ ഉച്ചവരെയുള്ള ഷിഫ്റ്റിലാണ് ക്ലാസ്സുകൾ.

എന്നാൽ ഉച്ചവരെയുള്ള ഷിഫ്റ്റുകളിൽ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികള്‍ കണക്കിലെടുത്താണ് വൈകുന്നേരം വരെയുള്ള ക്ലാസ്സുകൾ പുനസ്ഥാപിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്നാണ് വിവരം.

Also Read: ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ

കുട്ടികളെ രണ്ട് ബാച്ചായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതൽ വൈകിട്ട് വരെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കാനാണ് ധാരണ.

ക്ലാസ്സുകൾ വൈകിട്ട് വരെയാക്കുന്നതോടൊപ്പം ഓൺലൈൻ ക്ലാസ്സുകൾ ഒഴിവാക്കാനും നടപടിയെടുത്തേക്കും. നിലവിൽ ഓൺലൈൻ ക്ലാസുകളും തുടരുന്നുണ്ട്. ഓൺലൈൻ ക്ലാസ്സുകൾ ഒഴിവാക്കിയാൽ എല്ലാ കുട്ടികളും റെഗുലർ ക്ലാസ്സിൽ നിർബന്ധമായി പങ്കെടുക്കേണ്ടി വരും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala school reopening school time online class

The moderation of comments is automated and not cleared manually by malayalam.indianexpress.com