തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ പ്രവർത്തനം പുനഃരാരംഭിച്ചിരുന്നു. കോവിഡ് തുടരുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ സ്കൂളുകളുടെ പ്രവർത്തനത്തിനായി വിദ്യഭ്യാസ വകുപ്പ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു; മാങ്കുളത്ത് അഞ്ചുപേർ അറസ്റ്റിൽ

കൃത്യമായ അകലം പാലിച്ചുകൊണ്ട് ഇനി മുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾക്ക് ഇരിക്കാനാകും. നൂറിൽ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും എല്ലാ കുട്ടികൾക്കും ഒരേ സമയം വരാവുന്നതും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി ക്ലാസ് സംഘടിപ്പിക്കാവുന്നതുമാണ്. നൂറിന് മുകളിൽ കുട്ടികളുണ്ടെങ്കിൽ 50 ശതമാനമെന്ന നിലയിൽ അവസ്ഥ തുടരണം.

Also Read: വീണ്ടും ജനിതകമാറ്റം വന്ന വൈറസ് ബാധ സ്ഥീരികരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ന് മുകളിൽ

രാവിലെയും ഉച്ചയ്ക്കുമായി വേണം ക്ലാസുകൾ ക്രമീകരിക്കാൻ. കുട്ടികൾക്ക് യാത്ര സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കിൽ രാവിലെ വരുന്ന കുട്ടികളെ വൈകിട്ട് വരെ ക്ലാസ് മുറിയിൽ തുടരാൻ അനുവദിക്കാം. വീട്ടിൽ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികൾ അവരവരുടെ ഇരിപ്പിടത്തിൽ വച്ചു തന്നെ കഴിക്കേണ്ടതും സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈ കഴുകാൻ പോകേണ്ടതുമാണ്.

വർക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അധ്യാപകരും സ്കൂളുകളിൽ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതാണ്. ശനിയാഴ്ച ദിവസവും പ്രവൃത്തി ദിനമായതിനാൽ ആവശ്യമെങ്കിൽ അന്നേ ദിവസം കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് വരുത്താവുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.