തിരുവനന്തപുരം: പരാതികള്‍ക്കു പിന്നാലെ സ്‌കൂള്‍ കലോത്സവ മാന്വലില്‍ വീണ്ടും മാറ്റം. മിമിക്രി, നാടോടി നൃത്തം, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിവയില്‍ ആണ്‍, പെണ്‍ വിഭാഗത്തില്‍ പ്രത്യേക മത്സരങ്ങള്‍ നടത്തും. നേരത്തേ മത്സരങ്ങള്‍ ഒന്നിച്ച് നടത്താനായിരുന്നു തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റം. അന്തിമ മാന്വല്‍ ഇന്നു പുറത്തുവരും.

സിനിമ താരങ്ങള്‍, മിമിക്രി കലാകാരന്മാര്‍, കലാമണ്ഡലത്തില്‍ നിന്നും പഠിച്ചു പുറത്തിറങ്ങിയവര്‍ എന്നിവരെല്ലാം വ്യാപകമായി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പുനപരിശോധന നടന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് മത്സങ്ങള്‍ നടത്തിയാല്‍ നിരവധി കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള അവസരം നഷ്ടമാകുമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ പുനപരിശോധന നടത്തിയതിനെ തുടര്‍ന്ന് അന്തിമമായ മാന്വല്‍ ഇന്നു പ്രസിദ്ധീകരിക്കും. സര്‍ക്കാരിന്റെ വെബ്‌സൈറ്റിലായിരിക്കും പ്രസിദ്ധീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ