കൊച്ചി: മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യമായി നൽകുമെന്ന് വിവാദ പരസ്യത്തിനെതിരെ എക്സൈസ് വകുപ്പ്. മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യമായി നൽകുമെന്ന് വാഗ്‌ദാനം നൽകിയ മദ്യശാലക്കെതിരെ കേസ് എടുക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചു. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ അസിസ്റ്റന്‍റ് ജനറൽ മാനേജർ ജേക്കബ് എബ്രഹാമിനെതിരെ എക്സൈസ് കേസ് എടുത്തു.

കഴിഞ്ഞ ദിവസമാണ് മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യം എന്ന ടാഗ് ലൈനുമായി ഡ്യൂട്ടിപെയ്ഡ് ഷോപ്പിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഈ പരസ്യം പെട്ടെന്ന് നവമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള പരസ്യമാണ് പ്രചരിച്ചത്. ആലുവ എക്സൈസാണ് കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ