scorecardresearch

'മദ്യത്തിന് സാരി സൗജന്യം' - എക്സൈസ് വകുപ്പിന്റെ നിലപാട് ഇങ്ങനെ

നവമാധ്യമങ്ങളിൽ തരംഗമായ പര്യസത്തെക്കുറിച്ചുള്ള എക്സൈസ് വകുപ്പിന്റെ പ്രതികരണം പുറത്ത്

നവമാധ്യമങ്ങളിൽ തരംഗമായ പര്യസത്തെക്കുറിച്ചുള്ള എക്സൈസ് വകുപ്പിന്റെ പ്രതികരണം പുറത്ത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
bar

കൊച്ചി: മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യമായി നൽകുമെന്ന് വിവാദ പരസ്യത്തിനെതിരെ എക്സൈസ് വകുപ്പ്. മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യമായി നൽകുമെന്ന് വാഗ്‌ദാനം നൽകിയ മദ്യശാലക്കെതിരെ കേസ് എടുക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചു. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ അസിസ്റ്റന്‍റ് ജനറൽ മാനേജർ ജേക്കബ് എബ്രഹാമിനെതിരെ എക്സൈസ് കേസ് എടുത്തു.

Advertisment

കഴിഞ്ഞ ദിവസമാണ് മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യം എന്ന ടാഗ് ലൈനുമായി ഡ്യൂട്ടിപെയ്ഡ് ഷോപ്പിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഈ പരസ്യം പെട്ടെന്ന് നവമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള പരസ്യമാണ് പ്രചരിച്ചത്. ആലുവ എക്സൈസാണ് കേസെടുത്തിരിക്കുന്നത്.

Liquor Shop Excise Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: