കോട്ടയം: മലയാളിയായ ജീവനക്കാരനെ വിദേശത്ത് കപ്പലില്‍നിന്നു കാണാതായെന്നു പരാതി. കുറിച്ചി ചെറുവേലിപ്പടിക്കു സമീപം വലിയിടത്തറ വീട്ടില്‍ ജസ്റ്റിന് കുരുവിളയെ (30)യാണു കാണാതായത്. ബന്ധുക്കള്‍ ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ജസ്റ്റിനെ കാണാതായെന്നു കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചതായാണു പരാതിയില്‍ പറയുന്നത്. സ്ട്രീം അറ്റ്ലാന്‍ന്റിക് കപ്പലില്‍ അസിസ്റ്റന്റ് കുക്കായി ജോലി ചെയ്യുകയായിരുന്നു യുവാവ്. കപ്പലിന്റെ ദക്ഷിണാഫ്രിക്കയില്‍നിന്ന് അമേരിക്കയിലേയ്ക്കുള്ള യാത്രയില്‍ ജസ്റ്റിനെ കാണാതായെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.
ജനുവരി 31നാണ് കപ്പല്‍ ദക്ഷിണാഫ്രിക്കന്‍ തീരത്തുനിന്നു യാത്ര പുറപ്പെട്ടത്. ഫെബ്രുവരി 23നാണ് അമേരിക്കന്‍ തീരത്ത് എത്തുക. ഞായറാഴ്ചയാണ് ജസ്റ്റിന് അവസാനമായി ബന്ധുക്കളെ വിളിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിവരമൊന്നുമുണ്ടായിരുന്നില്ല.
യാത്രയ്ക്കിടെ ജസ്റ്റിനെ കാണാതായതായി ബുധനാഴ്ച രാവിലെ ഏഴോടെയാണ് കപ്പല്‍ അധികൃതര്‍ അറിയിച്ചത്. ജസ്റ്റിന്റെ സഹോദരനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ട കപ്പല്‍ അധികൃതര്‍ ഉച്ചയോടെ ഇ മെയിലിലും വിവരം അറിയിക്കുകയായിരുന്നു.
ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനുശേഷം നാലു വര്‍ഷം മുന്‍പാണ് ജസ്റ്റിന് സ്ട്രീം അറ്റ്ലാന്‍ന്റിക്കില്‍ അസിസ്റ്റന്റ് കുക്കായി ജോലിയില്‍ പ്രവേശിച്ചത്.
Also Read: മീഡിയ വൺ സംപ്രേഷണ വിലക്ക്: സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല; ഹർജികൾ വിധിപറയാൻ മാറ്റി