കൊച്ചി: 2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥയ്ക്കു ദേവദാസ് വി എമ്മിനും കവിതയ്ക്ക് അന്‍വര്‍ അലിയ്ക്കുമാണു പുരസ്കാരം. നോവലിനുള്ള പുരസ്കാരം ആര് രാജശ്രീയും വിനോയ് തോമസും പങ്കിട്ടു.
പുരസ്കാരങ്ങള്‍ ഇങ്ങനെ
ചെറുകഥ: ദേവദാസ് വി എം (വഴി കണ്ടുപിടിക്കുമ്പോള്‍)
നോവല്‍: ആര് രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത), വിനോയ് തോമസ് (പുറ്റ്)
കവിത: അന്‍വര്‍ അലി (മെഹബൂബ് എക്സ്പ്രസ്)
ഹാസസാഹിത്യം: ആന്‍ പാലി (ഫോര്‍ അന്നമ്മ)
ബാലസാഹിത്യം: രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും). ഇതേ നോവലിനു 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു.
നാടകം: പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)
സാഹിത്യ വിമർശനം: എൻ അജയകുമാർ (വാക്കിലെ നേരങ്ങൾ)
വൈജ്ഞാനിക സാഹിത്യം: ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും
ജീവചരിത്രം/ആത്മകഥ: പ്രൊഫ. ടി ജെ ജോസഫ് (അറ്റുപോകാത്ത ഓർമകൾ), എം കുഞ്ഞാമൻ (എതിര്)
യാത്രാവിവരണം: വേണു (നഗ്നരും നരഭോജികളും)
വിവർത്തനം: അയ്മനം ജോൺ (കായേൻ-ഷൂസെ സരമാഗു)

എന്‍ഡോവ്മെന്റ് പുരസ്കാരങ്ങള്‍
ഐ സി ചാക്കോ പുരസ്കാരം: വൈക്കം മധു (ഇടയാളം അടയാളങ്ങളുടെ അത്ഭുതലോകം-ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം)
സി ബി കുമാർ പുരസ്കാരം: അജയ് പി മങ്ങാട്ട് (ലോകം അവസാനിക്കുന്നില്ല-ഉപന്യാസം)
കെ ആർ നമ്പൂതിരി പുരസ്കാരം: പ്രൊഫ പി ആർ ഹരികുമാർ (ഏകാന്തം വേദാന്തം-വൈദിക സാഹിത്യം)
കനകശ്രീ പുരസ്കാരം: കിങ് ജോൺസ് (ടണൽ 33- കവിത)
ഗീതാ ഹിരണ്യൻ പുരസ്കാരം: വിവേക് ചന്ദ്രൻ (വന്യം-ചെറുകഥ)
ജി എൻ പിള്ള പുരസ്കാരം: ഡോ. പി കെ രാജശേഖരൻ (സിനിമ സന്ദർഭങ്ങൾ), ഡോ. കവിത ബാലകൃഷ്ണൻ (വായനാമനുഷ്യന്റെ കലാചരിത്രം)-വൈജ്ഞാനിക സാഹിത്യം
തുഞ്ചൻ സ്മാരക പ്രബന്ധമത്സരം: എൻ കെ ഷീല
വിശിഷ്ടാംഗത്വം
വൈശാഖൻ, പ്രൊഫ. കെ പി ശങ്കരൻ
സമഗ്ര സംഭാവന
ഡോ. കെ ജയകുമാര്‍, കടത്തനാട്ട് നാരായണന്, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാല്‍, ഗീത കൃഷ്ണന് കുട്ടി, കെ എ ജയശീലന്‍.
2018ലെ വിലാസിനി പുരസ്കാരം
ഇ വി രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശകാലങ്ങൾ)