Latest News

പി എഫ് മാത്യൂസിനും ഉണ്ണി ആറിനും പ്രിയ എ എസിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

വിശിഷ്ടാംഗത്വത്തിനു സേതു, പെരുമ്പടം ശ്രീധരന്‍ എന്നിവരും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനു കെകെ കൊച്ച്, മാമ്പുഴ സുകുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്‌മാന്‍ എന്നിവരും അർഹരായി

Kerala Sahitya Akademi, kerala Sahitya Akademi awards 2020, pf mathews, unni r, op suresh, priya as, perumbadavam sreedharan, sethu, kk koch, indian express malayalam, ie malayalam

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2020ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവലിനു പിഎഫ് മാത്യൂസി (അടിയാള പ്രേതം)നും കഥയ്ക്ക് ഉണ്ണി ആറി(വാങ്ക്)നും കവിതയ്ക്ക് ഒ പി സുരേഷി (താജ്മഹല്‍)നും ബാലസാഹിത്യത്തിനു പ്രിയ എ എസി(പെരുമഴയത്തെ കുഞ്ഞിതളുകള്‍)നുമാണു പുരസ്കാരം.

ശ്രീജിത്ത് പൊയില്‍ക്കാവ് (നാടകം-ദ്വയം), ഡോ പി സോമന്‍ (സാഹിത്യ വിമര്‍ശനം- വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന), ഡോ ടി കെ ആനന്ദി (വൈജ്ഞാനിക സാഹിത്യം- മാര്‍ക്‌സിസവും ഫെമിനസവും ചരിത്രപരമായ വിശകലനം), കെ രഘുനാഥന്‍ (ജീവചരിത്രം/ആത്മകഥ-മുക്തകണ്ഠം വി കെ എന്‍), വിധു വിന്‍സെന്റ് (യാത്രാവിവരണം- ദൈവം ഒളിവില്‍ പോയ നാളുകള്‍), അനിത തമ്പി (വിവര്‍ത്തനം-റാമല്ല ഞാന്‍ കണ്ടു), സംഗീത ശ്രീനിവാസന്‍ (വിവര്‍ത്തനം- ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍), ഇന്നസെന്റ് (ഹാസസാഹിത്യം-ഇരിങ്ങാലക്കുടയ്ക്കു ചുറ്റും) എന്നിവര്‍ക്കാണു മറ്റു പുരസ്‌കാരങ്ങള്‍. ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണു പുരസ്‌കാരം.

വിശിഷ്ടാംഗത്വ(ഫെല്ലോഷിപ്പ്)ത്തിനു സേതു, പെരുമ്പടം ശ്രീധരന്‍ എന്നിവര്‍ അര്‍ഹരായി. അന്‍പതിനായിരം രൂപ, രണ്ടു പവന്റെ സ്വര്‍ണപ്പതക്കം, പ്രശസ്തി പത്രം, പൊന്നാട, ഫലകം എന്നിവ ഉള്‍പ്പെടുന്നതാണു പുരസ്‌കാരം.

സേതു , പെരുമ്പടവം ശ്രീധരന്‍

കെ കെ കൊച്ച്, മാമ്പുഴ സുകുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെ എസ് പിള്ള, എം എ റഹ്‌മാന്‍ എന്നിവര്‍ക്കാണു സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. മുപ്പതിനായിരം രൂപ, സാക്ഷ്യപത്രം, പൊന്നാട, ഫലകം എന്നിവയാണു സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. 60 വയസ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിനു പരിഗണിക്കുന്നത്.

അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് പുരസ്‌കാര ജേതാക്കളെയും പ്രഖ്യാപിച്ചു. ഐ സി ചാക്കോ അവാര്‍ഡിനു പ്രൊഫ. പി നാരായണ മേനോന്‍ (വ്യാകരണ പാഠങ്ങള്‍), സി ബി കുമാര്‍ അവാര്‍ഡിനു പ്രൊഫ ജെ പ്രഭാഷ് (വരകളെയും വാക്കുകളെയും ഭയക്കുമ്പോള്‍), ടി ടി ശ്രീകുമാര്‍ (വായനയും പ്രതിരോധവും) എന്നിവര്‍ അര്‍ഹരായി.

കെ എന്‍ പ്രശാന്ത്‌ , ഒ പി സുരേഷ് , അനിത തമ്പി , സംഗീത ശ്രീനിവാസന്‍ , വി വിജയകുമാര്‍ , എം വി നാരായണന്‍

കെ ആര്‍ നമ്പൂതിരി അവാര്‍ഡിനു ഡോ വി ശിശുപാലപ്പണിക്കര്‍ (വേദാന്തദര്‍ശനത്തിനു കേരളത്തിന്റെ സംഭാവന), കനകശ്രീ അവാര്‍ഡിനു ചിത്തിര കുസുമന്‍ (പ്രഭോ പരാജിത നിലയില്‍…), ഗീതാ ഹിരണ്യന്‍ അവാര്‍ഡിനു കെ എന്‍ പ്രശാന്ത് (ആരാന്‍) എന്നിവര്‍ അര്‍ഹരായി.

ജി എന്‍ പിള്ള അവാര്‍ഡിനു കേശവന്‍ വെളുത്താട്ട് (മാര്‍ഗിയും ദേശിയും ചില സാംസ്‌കാരിക ചിന്തകള്‍), വി വിജയകുമാര്‍ (ശാസത്രവും തത്വചിന്തയും) എന്നിവരും കുറ്റിപ്പുഴ അവാര്‍ഡിനു എം വി നാരായണനും (ഓര്‍മയുടെ ഉത്ഭവം സംസ്‌കാര/അവതരണ പഠനങ്ങള്‍) അര്‍ഹരായി. ഗീതു എസ് എസാണ് തുഞ്ചന്‍സ്മാരക പ്രബന്ധ മത്സര ജേതാവ്.

ഐഇ മലയാളം പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് പ്രിയ എ എസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’. എഴുത്തുകാരനും കവിയുമായ കെ ജയകൃഷ്ണനാണ് നോവലിന്റെ ചിത്രീകരണം നിർവഹിച്ചത്. പൂർണ ബുക്‌സിന്റെ ‘സമ്മാനപ്പൊതി 2018’ൽ ഉൾപ്പെട്ടതാണ് ഈ കൃതി.

പെരുമഴയത്തെ കുഞ്ഞിതളുകള്‍’ ഇവിടെ വായിക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala sahitya akademi 2020 awards pf mathews unni r priya as

Next Story
ഐഎസ് ബന്ധം ആരോപിച്ച് രണ്ട് യുവതികൾ കണ്ണൂരില്‍ അറസ്റ്റിൽIS, ISIS, Kannur, Two Women, ഐഎസ്, കണ്ണൂർ, ഐഎസ്, ഐഎസ്ഐഎസ്, കണ്ണൂർ, malayalam news, Kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express